KEY summit 2018: Open the door to entrepreneurship

യുവസമൂഹത്തില്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോട്ട് ചെയ്യാന്‍ ലക്ഷ്യമിട്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018 ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കും. സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രോല്‍സാഹിപ്പിക്കാനും നവസംരംഭകരുടെ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിട്ടാണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. യുവസമൂഹത്തിന് ഐഡിയ ഷെയര്‍ ചെയ്യാനും നെറ്റ്‌വര്‍ക്ക് ബില്‍ഡ് ചെയ്യാനും സാഹചര്യം ഒരുക്കുകയും അതിലൂടെ സംസ്ഥാനത്തെ എന്‍ട്രപ്രണേറിയല്‍ ഇക്കോസിസ്റ്റത്തെ ബൂസ്റ്റ് ചെയ്ത് സാമ്പത്തിക മേഖലയെ കൂടുതല്‍ ചലനാത്മകമാക്കാനും യുവജനക്ഷേമ ബോര്‍ഡ് ലക്ഷ്യമിടുന്നു.

സമ്മിറ്റിന്റെ ലോഗോയും വെബ്‌സൈറ്റും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ലോഞ്ച് ചെയ്തു. ജനുവരി 17നും 18നും തിരുവനന്തപുരം ടാഗോര്‍ തിയറ്ററിലാണ് സമ്മിറ്റ്. കേരള യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജുവിന്റെ നേതൃത്വത്തിലാണ് സമ്മിറ്റിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്. കേരളത്തിലെ എഞ്ചിനീയറിംഗ്, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിന്നും പോളിടെക്നിക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയവും പ്രോട്ടോടൈപ്പുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമ്മിറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ തെരഞ്ഞെടുപ്പോടെ കാംപസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഒരു എന്‍ട്രപ്രണര്‍ സമ്മിറ്റിന് ഒത്തു ചേരുന്നത്. വയബിള്‍ ആയ ആശയമുള്ളവര്‍ക്ക് keysummit.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. മെമ്പര്‍സെക്രട്ടറി കണ്ണന്‍ കേണ്‍ക്ലേവ് കോര്‍ഡിനേറ്റര്‍ രവി മോഹന്‍ എന്നിവരും ലോഗോ പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു.

Kerala Entrepreneurial Youth Summit KEY 2018, being organised by Kerala State Youth Welfare Board to promote student entrepreneurs and early entrepreneurs, will be held on January 17 and 18 at Tagore Theater in Trivandrum. Speaker P. Sreeramakrishnan unveiled the logo and launched the website of the KEY summit 2018. The summit aim to provide a forum for youth of the state to network and share ideas and provide an environment that will foster innovation and entrepreneurship.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version