പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾക്കും ആഗോള ഊർജ്ജ പ്രതിസന്ധികൾക്കും ഇടയിൽ, സുപ്രധാന വിവരശേഖരണത്തിനായി ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പിന്റെ സഹായം തേടി സൗദി അറേബ്യ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നതും ഗൂഗിൾ നിക്ഷേപമുള്ളതുമായ ‘പിക്സൽ’ (Pixxel) എന്ന സ്റ്റാർട്ടപ്പാണ് സൗദിയുടെ നാഷണൽ പ്ലാറ്റ്‌ഫോമായ UP42ലേക്ക് ഉപഗ്രഹ ചിത്രങ്ങൾ കൈമാറുന്നത്. പിക്സലിന്റെ ‘ഫയർഫ്ലൈ’ (Firefly) ശൃംഖലയിലുള്ള 18 ഉപഗ്രഹങ്ങൾ നൽകുന്ന അതിനൂതനമായ ‘ഹൈപ്പർസ്പെക്ട്രൽ’ ചിത്രങ്ങളാണ് സൗദി ഉപയോഗിക്കുക.

Pixxel satellite imagery Saudi Arabia

സൗദിയിലെ ധാതു പര്യവേക്ഷണം, വിഭവങ്ങൾ കണ്ടെത്തൽ, ഖനന മേഖലകളിലെ നിരീക്ഷണം, പരിസ്ഥിതി ആഘാത പഠനം തുടങ്ങിയ നിർണ്ണായക ആവശ്യങ്ങൾക്കായാണ് ഈ വിവരങ്ങൾ പ്രയോജനപ്പെടുത്തുന്നത്. വെറും ഫോട്ടോകൾ എന്നതിലുപരി ഭൂമിയിലെ വസ്തുക്കളുടെ തനതായ ‘സിഗ്നേച്ചറുകൾ’ തിരിച്ചറിയാൻ കഴിയുന്ന പിക്സലിന്റെ സാങ്കേതികവിദ്യ, സൗദിയുടെ ജിയോസ്പേഷ്യൽ ഇൻഫ്രാസ്ട്രക്ചറിന് വലിയ കരുത്താകും. ഗൂഗിൾ ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്ന് 95 ദശലക്ഷം ഡോളർ നിക്ഷേപം സമാഹരിച്ച പിക്സൽ, ഇന്ത്യയിലെ ഏറ്റവും മികച്ച സ്പേസ് സ്റ്റാർട്ടപ്പുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്.

Bengaluru-based space startup Pixxel partners with Saudi Arabia to provide high-resolution hyperspectral satellite data for mineral exploration and environmental monitoring

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version