കര്‍ഷകരെ സഹായിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സുമായി മൈക്രോസോഫ്റ്റ്. അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെമി അറിഡ് ട്രോപ്പിക്സ് (ICRISAT) മായി ചേര്‍ന്നാണ് പദ്ധതി. വിത്ത് വിതയ്ക്കാന്‍ ഉചിതമായ സമയം ഉള്‍പ്പെടെ കര്‍ഷകരുടെ മൊബൈലിലേക്ക് മെസേജായി എത്തും. സാറ്റലൈറ്റ് ഇമേജ് ഡാറ്റയും ക്ലൗഡ് മെഷീന് ലേണിംഗും അഡ്വാന്‍സ്ഡ് അനലിറ്റിക്സും ഉപയോഗിച്ചാണ് സേവനം യാഥാര്‍ത്ഥ്യമാക്കുന്നത്.
ആന്ധ്രയിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാക്കുക. പ്രാദേശിക ഭാഷകളില്‍ കര്‍ഷകര്‍ക്ക് എളുപ്പം മനസിലാക്കാവുന്ന രീതിയിലാണ് മെസേജുകള്‍. കാലാവസ്ഥാനില വിലയിരുത്തിയ ശേഷമാകും എപ്പോള്‍ വിത്തിറക്കാമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുക. കൃത്യമായി നിര്‍ദ്ദേശങ്ങള്‍ ഫോളോ ചെയ്താല്‍ ഇതിലൂടെ മുപ്പത് ശതമാനത്തോളം അധിക ഉല്പാദനം
ഉണ്ടാക്കാമെന്നാണ് വിലയിരുത്തല്‍.
മോശം കാലാവസ്ഥ മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന വിളനഷ്ടം തടയുന്നതിനും കാലാവസ്ഥാവ്യതിയാനം ഉല്പാദനത്തെ പിന്നോട്ടടിക്കുന്നതിനും ഈ സംവിധാനം ഒരു പരിധി വരെ പരിഹാരമാകുമെന്ന് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടുന്നു. കൃഷിയിടങ്ങളില്‍ പ്രത്യേകം സെന്‍സറുകള്‍ സ്ഥാപിക്കേണ്ടെന്നതും ടെക്സ്റ്റ് മെസേജുകള്‍ റിസീവ് ചെയ്യുന്ന മൊബൈല്‍ ഫോണ്‍ മാത്രമുണ്ടെങ്കില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്നതും സംവിധാനത്തിന്റെ പ്രത്യേകതയാണ്. കര്‍ഷകരുമായുളള ആശയവിനിമയവും ഇത് എളുപ്പമാക്കുന്നു.
മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും തെലങ്കാനയിലും ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട നിരവധി സംവിധാനങ്ങള്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചുകഴിഞ്ഞു. മൂന്ന് മാസം മുന്‍പ് തന്നെ കര്‍ഷകര്‍ക്ക് വിപണി വില അറിയാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഉള്‍പ്പെടും.
Now, Microsoft has come up with artificial intelligence to help farmers. The project will be implemented in association with international crop research institute for semi arid tropics (ICRSAT). Information for farmers, including that notifies them about the suitable time for sowing seeds, will be available on farmers’ mobile phones. The service is realised by using cloud machine learning and satellite image data.