Neha Arora: The wings of willpower

സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി കൂടി ചേരുമ്പോഴാണ് ഏതൊരു എന്റര്‍പ്രൈസും അര്‍ത്ഥവത്താകുന്നത്. നേഹ അറോറ എന്ന വുമണ്‍ എന്‍ട്രപ്രണര്‍ ചുക്കാന്‍ പിടിക്കുന്ന പ്ലാനെറ്റ് ഏബിള്‍ഡ് അത്തരമൊരു സോഷ്യല്‍ എന്റര്‍പ്രൈസായി ഉയരുന്നതും അത് മുന്നോട്ടുവെയ്ക്കുന്ന വിഷനിലൂടെയാണ്. ലോകത്തെ ഡിസേബിള്‍ഡ് ആയ ഒരു ബില്യനിലധികം ആളുകളുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കുകയാണ് Planet Abled.

ബ്ലൈന്‍ഡായ ഫാദറും വീല്‍ചെയര്‍ യൂസറായ മദറും അടങ്ങുന്ന ഫാമിലിയില്‍ കുടുംബവുമൊത്ത് ഒരു യാത്രയെന്നത് നേഹയുടെ സ്വപ്‌നം മാത്രമായിരുന്നു. സ്‌കൂളിലെ സഹപാഠികള്‍ ഫാമിലിയുമൊത്ത് അവധിക്കാല ട്രിപ്പിന് പോകുമ്പോള്‍ നേഹയുടെ സഞ്ചാരം ഗ്രാന്‍ഡ് പേരന്റ്‌സിന്റെ വീട്ടിലേക്ക് ഒതുങ്ങി. പരിചിതമല്ലാത്ത ഒരു സ്ഥലത്തേക്ക് യാത്ര പോകുകയെന്നത് ഡിഫ്രന്‍ലി ഏബിള്‍ഡ് ആയ ഒരാളുടെ മനസില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് നേഹ മനസിലാക്കി. അതിനുളള സൊല്യൂഷന്‍ ആയിരുന്നു പ്ലാനെറ്റ് ഏബിള്‍ഡ്.

എച്ച്സിഎല്‍, നോക്കിയ അഡോബി തുടങ്ങിയ കമ്പനികളില്‍ ഒന്‍പത് വര്‍ഷത്തോളം ജോലിയെടുത്ത ശേഷമാണ് പ്ലാനെറ്റ് ഏബിള്‍ഡിന് തുടക്കമിട്ടത്. ഇന്ത്യയില്‍ മുപ്പതോളം ഇടങ്ങളില്‍ ഇന്ന് പ്ലാനെറ്റ് ഏബിള്‍ഡ് പ്രവര്‍ത്തിക്കുന്നു. ഏബിള്‍ഡ് ആയവര്‍ക്കൊപ്പം ഏത് സ്ഥലത്തേക്കും ഡിഫ്രന്റ്‌ലി ഏബിള്‍ഡ് ആയവര്‍ക്കും യാത്രയ്ക്ക് അവസരമൊരുക്കുകയാണ് പ്ലാനെറ്റ് ഏബിള്‍ഡ്. ഇത്തരത്തില്‍ ഒരു സോഷ്യല്‍ സര്‍വ്വീസ് ചെയ്യുന്ന ലോകത്തെ ഏക സ്ഥാപനവും ഒരു പക്ഷെ പ്ലാനെറ്റ് ഏബിള്‍ഡ് ആയിരിക്കും.

ഫാമിലിയില്‍ നിന്ന് ലഭിച്ച അനുഭവങ്ങളാണ് വുമണ്‍ എന്‍ട്രപ്രണര്‍ എന്ന റോളിലെത്തിയപ്പോള്‍ പല ഘട്ടങ്ങളിലും നേഹയ്ക്ക് സഹായകമായത്. ചെറുപ്പം മുതല്‍ തന്നെ സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുളള സ്വാതന്ത്ര്യം നേഹയ്ക്ക് മാതാപിതാക്കള്‍ നല്‍കിയിരുന്നു. എന്‍ട്രപ്രണര്‍ എന്ന നിലയില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നപ്പോള്‍ തുണയായത് ഈ അനുഭവങ്ങളാണ്.
സമൂഹം നേരിടുന്ന പ്രോബ്ലംസ് സോള്‍വ് ചെയ്യാനാണ് ഓരോ എന്റര്‍പ്രൈസും ശ്രമിക്കേണ്ടതെന്നാണ് നേഹയുടെ അഭിപ്രായം.

A childhood devoid of pretty dreams is what prompted Neha to take the plunge and become a daring entrepreneur. When her classmates went on pleasure trips, Neha only visited her grandparents on vacations. Because, a family excursion with her visually-challenged father and wheelchair-bound mother had been a distant dream. Neha realised that different-able persons will have many questions on their minds while setting out for a journey to an unknown place. That realisation led Neha to find a solution in the form of Planet Abled. Neha’s venture in fact gives wings to the dreams of more than one billion differently-able persons.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version