രാജ്യത്ത് വുമണ്‍ എന്‍ട്രപ്രണേഴ്സ് കൂടുതല്‍ കടന്നു വരുന്നതിനും ഇന്‍ക്ലൂസീവ് ഡവലപ്മെന്റിന്റെ ആവശ്യകതയും ഉയര്‍ത്തി ഹൈദരാബാദില്‍ നടന്ന ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റിന്റെ തുടര്‍ച്ചയായി യുഎസ് കോണ്‍സുലേറ്റ് കൊച്ചിയില്‍ വുമണ്‍ എന്‍ട്രപ്രണേഴ്സിനായി ഇന്ററാക്ടീവ് പ്രോഗ്രാം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ സെക്ടറുകളില്‍ ശ്രദ്ധേയമായ ചുവടുവെയ്പുകള്‍ നടത്തുന്ന വിമണ്‍ എന്‍ട്രപ്രണേഴ്‌സാണ് channeliam.com കൂടി പങ്കാളിയായ പരിപാടിയില്‍ പങ്കെടുത്തത്.
യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ചെന്നൈയിലെ കോണ്‍സുല്‍ ഫോര്‍ പബ്ലിക്ക് ഡിപ്ലോമസി ആന്റ് പബ്ലിക്ക് അഫയേഴ്‌സ് – ലോറന്‍ ലവ്‌ലൈസ് എന്‍ട്രപ്രണേഴ്‌സുമായി സംവദിച്ചു. വുമണ്‍ ഫസ്റ്റ് പ്രോസ്പിരിറ്റി ഫോര്‍ ഓള്‍ എന്ന സ്ലോഗന്‍ ഉയര്‍ത്തി ടെക്‌സ്‌റ്റൈല്‍സ്, ബയോടെക്ക്, മീഡിയ, ഫുഡ് ഇന്‍ഡസ്ട്രി, സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ്, കേരളത്തിന്റെ തനത് മേഖലയായ ഹാന്റ്‌ലൂം, ഹോസ്പിറ്റാലിറ്റി, എന്നിവയെ ആസ്പദമാക്കിയാണ് ഇന്ററാക്ഷന്‍ നടന്നത്.
ചാനല്‍ അയാം ഫൗണ്ടര്‍ നിഷ കൃഷ്ണന്‍, ഫാഷന്‍ ഡിസൈനിംഗിലും വസ്ത്രവ്യാപാര രംഗത്തും ‘മന്ത്ര’ എന്ന ബ്രാന്‍ഡിനെ നാഷനല്‍ ലെവലില്‍ എത്തിച്ച ശാലിനി ജെയിംസ്, ടോക്കിയോ ബേ ഏഷ്യന്‍ കിച്ചന്‍ ഫൗണ്ടറും സോഷ്യല്‍ എന്‍ട്രപ്രണറുമായ രൂപ ജോര്‍ജ്ജ്, ഹാന്റ്ലൂം സെക്ടറില്‍ ഇ-കൊമേഴ്സിലൂടെ പുതിയ വിപണന സാധ്യത കണ്ടെത്തിയ ഇംപ്രസ ഫൗണ്ടര്‍ അഞ്ജലി ചന്ദ്രന്‍, ഇന്ത്യയിലെ ഏക വിമണ്‍ ഓണ്‍ഡ് ബയോ ടെക് കമ്പനി ഫൗണ്ടറും എംഡിയുമായ ആര്‍ദ്ര ചന്ദ്രമൗലി, കേരളത്തിലെ ബാക്ക് വാട്ടേഴ്സിനെ ടൂറിസം സാധ്യതയാക്കിമാറ്റിയ കായല്‍ ഐലന്റ് റിട്രീറ്റ് ഫൗണ്ടര്‍ മനീഷ പണിക്കര്‍, ഓര്‍ഗാനിക്ക് ബേക്കിംഗിലൂടെ പുതിയൊരു ആരോഗ്യസംസ്‌കാരം പകരുന്ന ഇവാസ് ബേക്ക്സ് ഫൗണ്ടര്‍ ജീമോള്‍ കോറോത്ത് വര്‍ഗീസ് തുടങ്ങിയവര്‍ ഇന്ററാക്ഷനില്‍ പങ്കെടുത്തു.
Raising the need for inclusive development and calling for the entry of more women entrepreneurs in the country, the US consulate has organised an interactive programme in Kochi. The event for women entrepreneurs was held as a follow-up to the Hyderabad Global Entrepreneurship Summit. Women entrepreneurs from various sectors in Kerala took part in the event that was co-organised by channeliam.com. Based on a slogan, ‘women first; prosperity for all’, an interaction was conducted, which focused upon textiles, biotech , Kerala’s traditional handling, hospitality, media, food industry and social entrepreneurship. Lauren Lovelace, Consul for Public Diplomacy and Public Affairs, US consulate general Chennai -spoke to the entrepreneurs.