Ksum Idea day witnesses fervent participants, 31 startups to be funded

കൊച്ചി ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഐഡിയാ ഡേയില്‍ വിദ്യാര്‍ത്ഥികളും സ്റ്റാര്‍ട്ടപ്പുകളും മികച്ച ഐഡിയയുമായെത്തി. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളും ,പ്രോട്ടോടൈപ്പും സ്‌കെയിലപ്പിനുമായി വിവിധ സ്റ്റാര്‍ട്ടപ്പുകളും ഐഡിയാ ഡേയുടെ പിച്ചിംഗിനായി എത്തിയിരുന്നു.

ഐഡിയ ഡെവലപ്പിംഗ്, പ്രോട്ടോടൈപ്പിംഗ്, സ്്‌കെയില്‍ അപ്പ് , പ്രൊഡക്ടൈസേഷന്‍ എന്നീ വിവിധ സെക്ടറുകളിലാണ് ഗ്രാന്‍ഡ് അനുവദിക്കുന്നത്.ഐഡിയ പ്രോട്ടോടൈപ്പ് ആക്കാന്‍ 2 ലക്ഷം ലഭിക്കും.മികച്ച ബിസിനസ് പ്ലാനുണ്ടെങ്കില്‍ സ്‌കെയില്‍ അപ്പിനായി 5 ലക്ഷം മുതല്‍ 7 ലക്ഷം വരെ അനുവദിക്കും. ഐഡിയ-പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍ഡുകള്‍ വാങ്ങാത്തവര്‍ക്ക് 12 ലക്ഷം വരെ ലഭിക്കും.

വയബിള്‍ ആയ ആശയങ്ങളെ പിച്ചിംഗ് സെഷനിലൂടെ ഗ്രാന്റിന് അര്‍ഹരാക്കുകയാണ് സര്‍ക്കാര്‍ ഐഡിയാ ഡേയിലൂടെ ചെയ്യുന്നത്. പരമവധി സ്റ്റാര്‍ട്ടപ്പുകളെ സംസ്ഥാനത്ത് പ്രോല്‍സാഹിപ്പിക്കുക കൂടിയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഹാര്‍ഡ്വവെയര്‍ , ഐഒടി, എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്, പ്ലാറ്റ്‌ഫോം ആന്റ് അഗ്രിഗേറ്റര്‍, ബ്ലോക്ക് ചെയിന്‍, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങി വിവിധ ടെക്‌നോളജി അധിഷ്ഠിതമായാണ് എട്ടാമത്തെ എഡിഷനില്‍ പിച്ചിംഗ്് നടന്നതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രൊജക്റ്റ് ഡയറക്ടർ ടോം തോമസ് വ്യക്തമാക്കി.ഫ്യുച്ചറിസ്റ്റിക്കായ മികച്ച ഐഡിയകളും സ്റ്റാര്‍ട്ടപ്പുകളും പിച്ചിംഗില്‍ ഇടംപിടിച്ചതായി എക്‌സ്്പേര്‍ട്ട് കമ്മിറ്റി വിലയിരുത്തി.സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ ടീമാണ് വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തിയത്.റൂറല്‍ ഇന്നവേഷനുള്‍പ്പടെ സഹായിക്കുന്ന നിരവധി മികച്ച ഐഡിയകള്‍ പിച്ചിംഗില്‍ അവതരിപ്പിക്കപ്പെട്ടതായി എക്സ്പേര്‍ട് കമ്മിറ്റിയിലെ ദുലീപ് സഹദേവന്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളും സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പടെ 50ഓളം ടീമുകള്‍ ഇത്തവണത്തെ ഐഡിയാ ഡേ പിച്ചിംഗിനെത്തി.ഇതില്‍ 31 ആശയങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്‍ഡിന് അര്‍ഹരായി. കോളേജുകളിലെ ഐഇഡിസി സെല്ലുകള്‍ വഴിയും, ഡയറക്ട് അപ്ലിക്കേഷനിലൂടെയുമാണ് പിച്ചിംഗിനായി അപേക്ഷിച്ചത്. 300ഓളം തെരഞ്ഞെടുക്കപ്പെട്ട അപ്ലിക്കേഷനുകളില്‍ നിന്ന് 50ഓളം ടീമുകളാണ് പിച്ചിംഗിനായി എത്തിയത്.തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് കൊച്ചി ടെക്നോളജി ഇന്നവേഷന്‍ സോണിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ തങ്ങളുടെ ആശയങ്ങളുടെ അവതരണം നടത്തിയത്. ബിസിനസ് മോഡലും ആശയങ്ങളുടെ വയലിബിറ്റിയും നോക്കിയാണ് ധനസഹായം നല്‍കുന്നതെന്ന് മാനേജല്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ വ്യക്തമാക്കി. ഇതിനോടകം 25 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഐഡിയാ ഡേയിലൂടെ സര്‍ക്കാര്‍ ധനസഹായം ലഭിച്ചിട്ടുണ്ട്.

Idea day, conducted by Kerala startup mission at Kerala Technology Innovation Zone, witnessed students and start-ups coming up with impressive ideas. From the 49 grand ideas from startups and students which were selected from around 241 applications, 31 startups were considered for funding.Technology relevant and scalable ideas across various domains were presented.

The applications for the pitching were sent directly and through the IEDC cells in colleges. As many as 50 teams from 300 selected applications came up for the pitching.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version