ഫെയിലര്‍ സ്റ്റേജില്‍ നിന്ന് ഉയര്‍ന്നുവരാനുളള കഴിവ് ഒരു എന്‍ട്രപ്രണര്‍ക്ക് വേണ്ട ബേസിക് ക്വാളിറ്റികളില്‍ പ്രധാനമാണ്. ഒരു എന്‍ട്രപ്രണര്‍ക്ക് ഇന്‍വെസ്റ്റ് ചെയ്യുന്ന എഫര്‍ട്ട് അതേ അളവില്‍ റിട്ടേണായി എപ്പോഴും ലഭിക്കണമെന്നി്ല്ല. മാര്‍ക്കറ്റ് എങ്ങനെ നിങ്ങളുടെ പ്രൊഡക്ടിനെയും അധ്വാനത്തെയും അംഗീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും പലപ്പോഴും റിട്ടേണ്‍ ലഭിക്കുക. നെഗറ്റീവായ സാഹചര്യങ്ങളില്‍ പോലും എന്‍ട്രപ്രണര്‍ സ്വന്തം ജോലിയെ ഇഷ്ടപ്പെടണം. എങ്കില്‍ മാത്രമേ അത്തരം സാഹചര്യങ്ങളില്‍ ഒരു ഉയര്‍ത്തെഴുന്നേല്‍പ് സാധ്യമാകൂ.

നെഗറ്റീവായ സാഹചര്യങ്ങളിലും എങ്ങനെ സ്വയം മോട്ടിവേറ്റ് ചെയ്യപ്പെടുന്നുവെന്നതാണ് കാര്യം. അതിനാവശ്യമായ എനര്‍ജി ഫില്‍ ചെയ്യാനുളള ലളിതമായ രണ്ട് മുദ്രകളാണ് മീ മെറ്റ് മീ യോഗ സെന്റര്‍ ഫൗണ്ടര്‍ നൂതന്‍ മനോഹര്‍ അവതരിപ്പിക്കുന്നത്. പ്രാണമുദ്രയും മൃതസഞ്ജീവനി മുദ്രയും. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പോലും പ്രാക്ടീസ് ചെയ്യാവുന്ന തരത്തില്‍ സിംപിളാണ് ഇവ. നെഗറ്റീവ് സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവരാന്‍ സ്വയം പരിശ്രമിക്കുന്നതും വലിയ ഘടകമാണ്. അവിടെയാണ് പ്രാണമുദ്രയും മൃതസഞ്ജീവനി മുദ്രയും സഹായിക്കുക.

ഒരു എന്‍ട്രപ്രണര്‍ക്ക് ദിവസവും ധാരാളം ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടാകും. അത് പൂര്‍ത്തീകരിക്കാനാവശ്യമായ എനര്‍ജി ഏത് സമയവും ശരീരത്തില്‍ റീസ്റ്റോര്‍ ചെയ്യണം. ഈ എനര്‍ജി റീസ്റ്റോറേഷന് ഏറെ സഹായകമാകുന്നതാണ് പ്രാണമുദ്രയും മൃതസഞ്ജീവനി മുദ്രയും.

The ability to rise from failure is one of the basic qualities required for an entrepreneur. An entrepreneur may not always gain the returns according to his or her efforts and investment. The returns depend upon the fact that how the market considers your product and hard work.
An entrepreneur should learn to love his work even under negative conditions.
Here, Me Met Me yoga center founder Noothan Manohar introduces two simple Mudras to acquire the energy: prana mudra and mrita sanjeevani mudra.yoga tips for entrepreneurs

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version