കമ്പനികള്‍ക്കും പ്രൊഡക്ടുകള്‍ക്കും അനുകൂലമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ മാറ്റങ്ങളാണ് 2017 ല്‍ സംഭവിച്ചത്. 2018 ലും സാങ്കേതികവിദ്യയുടെ പുതിയതലങ്ങള്‍ കൂട്ടിയിണക്കി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖല അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ബിസിനസിന് വലിയ കുതിപ്പ് നല്കാന് കഴിയുന്ന ട്രെന്‍ഡുകളാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് 2018 ലേക്ക് കരുതിവെയ്ക്കുന്നത്. അത്തരത്തില്‍ മുന്നില്‍ നില്ക്കുന്ന മൂന്ന് മേഖലകള്‍ പരിചയപ്പെടുത്തുകയാണ് വിസെര്‍വ്വ് വൈസ് പ്രസിഡന്റ് (സെയില്‍സ്) നദീഷ് രാമചന്ദ്രന്.
1 ഡാറ്റ- ഇന്‍ഫര്‍മേഷന്റെ കലവറ
ഡാറ്റകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന വര്‍ഷമായിരിക്കും 2018. ലഭ്യമാകുന്ന ഡാറ്റകള്‍ അനലൈസ് ചെയ്ത് മാര്‍ക്കറ്റിംഗ് ഡ്രൈവ് ചെയ്യാന്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നാണ് ഒരു എന്‍ട്രപ്രണര്‍ ചിന്തിക്കേണ്ടത്. തേര്‍ഡ് പാര്‍ട്ടി ഡാറ്റയും ഫസ്റ്റ് പാര്‍ട്ടി ഡാറ്റയുമൊക്കെ റിസള്‍ട്ട് കൊണ്ടുവരുന്ന കാലമാണ് വരുന്നത്.
2 ഡിജിറ്റല്‍ വീഡിയോ
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ ട്രെന്‍ഡായി വീഡിയോകള്‍ മാറിക്കഴിഞ്ഞു. 2018 ലും വീഡിയോകള്‍ക്ക് അനിഷേധ്യമായ സ്ഥാനമാണ് ഡിജിറ്റല്‍ ലോകത്ത് പ്രവചിക്കപ്പെടുന്നത്. പ്രൊഡക്ട് ഇന്‍ട്രൊഡക്ഷനിലും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയിലും ഡിജിറ്റല്‍ വീഡിയോകള്‍ ഏറെ ഗുണം ചെയ്യുമെന്ന് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വെര്‍ച്വല്‍ റിയാല്‍റ്റി പോലുളള സാങ്കേതിക വിദ്യകള്‍ കൂട്ടിയിണക്കി ഡിജിറ്റല്‍ വീഡിയോകള്‍ കൂടുതല്‍ ട്രെന്‍ഡിംഗായി 2018 ലും നിലനില്ക്കും. യൂ ട്യൂബും മറ്റ് ഡിജിറ്റല്‍ വീഡിയോ പ്ലെയേഴ്സും ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമായിരിക്കും ഉണ്ടാക്കുക.
3 പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗ്
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഫ്യൂച്ചര്‍ ആയിട്ടാണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗിനെ വിശേഷിപ്പിക്കുന്നത്. ഹൈലി ടാര്‍ഗറ്റഡ് മാര്‍ക്കറ്റിംഗ് ക്യാംപെയ്നും ഡാറ്റ ഓര്‍ഗനൈസേഷനും വലിയ രീതിയില്‍ പ്രയോജനം ചെയ്യുന്നതാണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകള്. ആഡ് സെര്വ്വറുകള് വഴി ബജറ്റ് ഓറിയന്റഡ് ആയ റിയല്‍ ടൈം ആഡ് ബയിംഗ് ഡിസിഷന്‍സ് ആണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകളുടെ പ്രത്യേകത.
The year 2017 witnessed big changes in digital marketing as a boon for companies and products. It is estimated that there will be more miracles in the digital marketing sector in the year 2018 too. Vserv Vice-president (sales) Nadeesh Ramachandran talks about the trends that will provide an impetus to the digital marketing field.