Build Next: വീട് വെക്കുന്നവർക്ക് ഒരു ഓൺലൈൻ സഹായം

വീടുപണി മിക്കവര്‍ക്കും ഒരു തലവേദനയാണ്. ആ തലവേദന മാറാനുളള മരുന്നാണ് ബില്‍ഡ് നെക്‌സ്റ്റ്. വലിയ സ്വപ്‌നങ്ങളുമായി ആരംഭിക്കുന്ന വീടിന്റെ ബജറ്റ് നമ്മുടെ പ്ലാനിംഗില്‍ ഒതുക്കി നിര്‍ത്താനും മറ്റും സഹായിക്കുന്ന ഒരു യുണീക്ക് ഹോം അഡൈ്വസര്‍. ഐഐഎടിയിലും ഐഐഎമ്മിലും പഠനം പൂര്‍ത്തിയാക്കിയ ഗോപീകൃഷ്ണനും ഐഐഎമ്മിലും എന്‍ഐടിയിലും പഠിച്ച് ആമസോണിലെ അനുഭവപരിചയവുമായി എത്തിയ ഫിനാസ് നെഹയുമാണ് ബില്‍ഡ് നെക്സ്റ്റിന് ചുക്കാന്‍ പിടിക്കുന്നത്.

ബജറ്റ് ഓവര്‍ഷൂട്ട് ഒഴിവാക്കുക മാത്രമല്ല വീടിനുളളില്‍ നമുക്ക് വേണ്ട ഫെസിലിറ്റികളും ഡിസൈനും വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ നേരിട്ട് കാണിച്ചുതരും ഇവര്‍. അതായത് പണി കഴിയുമ്പോള്‍ വീട് എങ്ങനെയിരിക്കുമെന്ന് പ്ലാന്‍ ചെയ്യുമ്പോഴേ കാണാമെന്ന് ചുരുക്കം. വലിയ ബില്‍ഡിംഗ് പ്രൊജക്ടുകള്‍ക്ക് ഉപയോഗിക്കുന്ന വെര്‍ച്വല്‍ ഡിസൈന്‍ സാധാരണ വീടുകള്‍ക്കും പ്രയോജനപ്പെടുത്തുകയാണ് ബില്‍ഡ് നെക്സ്റ്റ്. വീടിനുളളിലെ മുറികളും ലിവിങ് സ്‌പെയ്‌സും ഒക്കെ വെര്‍ച്വല്‍ ഡിസൈനിലൂടെ കാണാം. അവിടെ ഉപയോഗിക്കേണ്ട ഫ്‌ളോറിംഗ് മെറ്റീരിയല്‍സ് മാത്രമല്ല മുറിക്കുളളില്‍ ഇടാന്‍ അനുയോജ്യമായ ഫര്‍ണീച്ചറുകളും നിറങ്ങളും വരെ നമുക്ക് സെലക്ട് ചെയ്യാം.

ബില്‍ഡേഴ്‌സിനും വീട് നിര്‍മിക്കാന്‍ പോകുന്നവര്‍ക്കും ഒരു സിംഗിള്‍ പോയിന്റ് പ്രൊക്വര്‍മെന്റ് പ്ലാറ്റ്‌ഫോം ആയിട്ടാണ് ബില്‍ഡ് നെക്‌സ്റ്റ് പ്രവര്‍ത്തിക്കുന്നത്. പ്ലാനും സ്‌കെച്ചും പൂര്‍ത്തിയാക്കി, വീട് നിര്‍മ്മിക്കാനുള്ള സിമന്റ് മുതല്‍ ഫിനീഷിംഗ് മെറ്റീരിയല്‍സ് വരെ ഓണ്‍ലൈനായി ബുക്ക് ചെയ്ത് വീട്ടിലെത്തിക്കും. അതുകൊണ്ട് തന്നെ വിദേശത്തുളളവര്‍ക്ക് പോലും മെറ്റീരിയല്‍സിന്റെ വിലയും ബ്രാന്‍ഡും ഒക്കെ പരിശോധിച്ച് ഉറപ്പുവരുത്താം. ഇടനിലക്കാരിലൂടെ കബളിപ്പിക്കപ്പെടുന്ന സാഹചര്യവും ഒഴിവാക്കാം. മാത്രമല്ല വീടുപണിയുടെ ബജറ്റ് കണ്‍ട്രോള്‍ ചെയ്യാന്‍ ഇത് കൂടുതല്‍ സഹായകമാകുകയും ചെയ്യും.

പണി തുടങ്ങിപ്പോയി, ഇനി കൂടുതല്‍ തുക ചെലവായാലും വീട് എങ്ങനെയെങ്കിലും പൂര്‍ത്തീകരിക്കണമെന്ന ശരാശരി മലയാളിയുടെ മനസിലേക്കാണ് ബില്‍ഡ് നെക്‌സ്റ്റ് ഇടംപിടിക്കുന്നത്. കൈയ്യിലുളള ബജറ്റില്‍ വീടിന്റെ പണി തീര്‍ക്കാനുളള സൊല്യൂഷന്‍ ആണ് ഓരോ ഘട്ടത്തിലും ബില്‍ഡ് നെക്സ്റ്റ് മുന്നോട്ടുവെയ്ക്കുന്നത്. ഓരോ പോയിന്റിലും ട്രാക്ക് ചെയ്ത് ആ ചെലവുകള്‍ കൃത്യമായി മാനേജ് ചെയ്യാനും ഇവര്‍ക്ക് കഴിയുന്നു. കേരള സ്റ്റാര്‍ട്ട് മിഷന്റെ ഇന്‍കുബേഷനില്‍ പിറന്ന ബില്‍ഡ് നെക്സ്റ്റ് കെഎസ്‌ഐഡിസിയുടെ സഹായത്തോടെയാണ് സ്‌കെയിലപ്പിലേക്കെത്തിയത്. വീട്ടുകാരന്റെ തലവേദന കുറയ്ക്കുന്നതിനൊപ്പം വീട് നിര്‍മാണം ഒരു നല്ല അനുഭവമാക്കാനും ബില്‍ഡ് നെക്സ്റ്റ് സഹായിക്കും.

For many, building a dream home is a Herculean task. Build Next offers a solution for this. This is a unique home adviser which helps us to build our dream home within the budget limits. Gopikrishnan V, who completed his studies from IIT and IIM, and Finaz Naha, who has work experience in Amazon, apart from a IIT-IIM learning curve, are at the helm of Build Next. They will help a customer bring materials including cement and finishing materials to build a house, through online booking.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version