2025 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് തളർച്ചയുടേയും വളർച്ചയുടേയും വർഷമായിരുന്നു. സ്റ്റാർട്ടപ്പ് ഐപിഒ, യൂണിക്കോണുകൾ, മൂലധന പ്രവാഹം എന്നിവയിൽ വളർച്ച കണ്ടപ്പോൾ ഫണ്ടിങ് വിന്ററിലെ തുടർചലനങ്ങൾ വർഷം മുഴുവനും ഒഴിയാബാധ പോലെ പിന്തുടർന്നു. ധനസമാഹരണത്തിലും വിഭവസമാഹരണത്തിലും മുന്നേറ്റം കണ്ടെങ്കിലും മുൻവർഷങ്ങളിലെ പോലെ സ്റ്റാർട്ടപ്പുകൾ പൂട്ടിപ്പോകുന്ന ട്രെൻഡ് 2025ലും ആവർത്തിച്ചു. അത്തരത്തിൽ വിടരും മുൻപേ കൊഴിഞ്ഞുപോയ ചില സ്റ്റാർട്ടപ്പുകൾ ഏതെല്ലാമാണെന്ന് നോക്കാം. പ്രൊഡക്റ്റ്–മാർക്കറ്റ് ഫിറ്റ് കൈവരിക്കുന്നതിലും സുസ്ഥിര ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിലുമുള്ള വെല്ലുവിളികളാണ് ഈ അടച്ചുപൂട്ടലുകൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1. ഡൻസോ
സ്ഥാപിതമായത്: 2015
ആകെ ഫണ്ടിംഗ്: $485 മില്യൺ
പ്രധാന നിക്ഷേപകർ: റിലയൻസ് റീട്ടെയിൽ, ഗൂഗിൾ, ബ്ലൂ
ഇന്ത്യയിലെ ഹൈപ്പർലോക്കൽ ഡെലിവെറി മേഖലയിൽ ഒരുകാലത്ത് മുൻപന്തിയിൽ നിന്നിരുന്ന ഡൻസോ, 2025ലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് അടച്ചുപൂട്ടലായി മാറി. ചിലവ് കൂടയതിനൊപ്പം മതിയായ വരുമാനം ലഭിക്കാത്തതും ഫണ്ടിംഗ് പ്രതിസന്ധിയും ഡൻസോയെ തളർത്തി. ക്വിക് കൊമേഴ്‌സ് രംഗത്തെ കടുത്ത മത്സരവും തിരിച്ചടിയായി.
2. ബിൽഡർ.ഐ
സ്ഥാപിതമായത്: 2012
ആകെ ഫണ്ടിംഗ്: $450 മില്യൺ
പ്രധാന നിക്ഷേപകർ: ജംഗിൾ വെഞ്ച്വേഴ്സ്, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി
ആഗോളതലത്തിൽ സാന്നിധ്യമുള്ള സംരംഭക കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ Builder.ai യുടെ അടച്ചുപൂട്ടൽ, അന്താരാഷ്ട്ര മൂലധനവുമായി ദീർഘകാലമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ പോലും സമ്മർദ്ദങ്ങളിൽ നിന്ന് മുക്തമല്ല എന്നതിന്റെ തെളിവാണ്. എഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ വികസന മാതൃക വിപണിയിൽ പ്രതീക്ഷിച്ചത്ര ഫലപ്രദമാകാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടൊപ്പം ഉയർന്ന പ്രവർത്തനച്ചെലവും നിക്ഷേപകരുടെ പിന്തുണ കുറയുന്നതും അടച്ചുപൂട്ടലിലേക്ക് നയിച്ചു.
3. ഹൈക്ക്
സ്ഥാപിതമായത്: 2012
ആകെ ഫണ്ടിംഗ്: $261 മില്യൺ
പ്രധാന നിക്ഷേപകർ: ടൈഗർ ഗ്ലോബൽ, സോഫ്റ്റ്ബാങ്ക്
ഇന്ത്യയിലെ ആദ്യകാല മെസേജിംഗ്, സാമൂഹിക പ്ലാറ്റ്‌ഫോമുകളിലൊന്നായ ഹൈക്ക് ആണ് രാജ്യത്ത് 2025ൽ അടച്ചുപൂട്ടിയ മറ്റൊരു പ്രധാന സ്റ്റാർട്ടപ്പ്. ഉപയോക്തൃ അടിസ്ഥാനവും വരുമാനവും പ്രതീക്ഷിച്ചപോലെ വളരാതിരുന്നതും ശക്തമായ മത്സരവുമാണ് ഹൈക്ക് പ്രവർത്തനം അവസാനിപ്പിക്കാൻ കാരണമായത്.
4. ദി ഗുഡ് ഗ്ലാം ഗ്രൂപ്പ്
സ്ഥാപിതമായത്: 2015
ആകെ ഫണ്ടിംഗ്: $250 മില്യൺ
പ്രധാന നിക്ഷേപകർ: ആക്‌സൽ, ബെസ്സെമർ വെഞ്ച്വർ പാർട്‌ണേഴ്‌സ്, പ്രോസസ്, വാർബർഗ് പിൻകസ്
ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകരെ ആകർഷിച്ച കണ്ടന്റ്-ടു-കൊമേഴ്‌സ് റോൾ-അപ്പ് മോഡലായ ദി ഗുഡ് ഗ്ലാം ഗ്രൂപ്പിന്റെ അടച്ചുപൂട്ടൽ ഈ വർഷത്തെ ഏറ്റവും പ്രധാനഎക്സിറ്റുകളിൽ ഒന്നാണ്. വേഗത്തിലുള്ള ഏറ്റെടുക്കലുകളും അമിതമായ വിപുലീകരണവും കമ്പനിയുടെ സാമ്പത്തിക സമ്മർദ്ദം വർധിപ്പിച്ചു. ലാഭത്തിലേക്ക് എത്താൻ കഴിയാതായതോടെ ഗ്രൂപ്പ് പുനസംഘടനയിലേക്കും പിന്നീട് അടച്ചുപൂട്ടലിലേക്കും നീങ്ങുകയായിരുന്നു.
5. ബ്ലൂസ്മാർട്ട്
സ്ഥാപിതമായത്: 2019
ആകെ ഫണ്ടിംഗ്: $224 മില്യൺ
പ്രധാന നിക്ഷേപകർ: ആൾട്ടീരിയ ക്യാപിറ്റൽ, ബ്ലാക്ക്‌സോയിൽ, സർവം പാർട്‌ണേഴ്‌സ്
ശക്തമായ ആശയവും നിക്ഷേപവും ഉണ്ടായാലും വരുമാന–ചെലവ് സന്തുലനം നിലനിൽക്കാതെ വന്നാൽ സ്റ്റാർട്ടപ്പുകൾ തകരാൻ സാധ്യതയുണ്ടെന്നതാണ് ബ്ലൂസ്മാർട്ടിന്റെ അടച്ചുപൂട്ടൽ വ്യക്തമാക്കുന്നത്.
6. ക്യുടിപി
സ്ഥാപിതമായത്: 2020
ആകെ ഫണ്ടിംഗ്: $71.1 മില്യൺ
പ്രധാന നിക്ഷേപകർ: ഇൻഫ്ലെക്ഷൻ പോയിന്റ് വെഞ്ച്വേഴ്‌സ്, ഇന്നൊവെൻ ക്യാപിറ്റൽ
2020ന് ശേഷമുള്ള ഗണ്യമായ ഫണ്ടിംഗ് ഉള്ള സംരംഭങ്ങളെ പോലും സ്റ്റാർട്ടപ്പ് രംഗത്തെ പ്രശ്നങ്ങൾ ബാധിക്കപ്പെട്ടതായി ക്യുടിപിയുടെ അടച്ചുപൂട്ടൽ കാണിക്കുന്നു.
7. ലോഗ്9
സ്ഥാപിതമായത്: 2015
ആകെ ഫണ്ടിംഗ്: $60 മില്യൺ
പ്രധാന നിക്ഷേപകർ: പീക്ക് എക്സ്വി പാർട്ണർമാർ, എക്സ്ഫിനിറ്റി, അമര രാജ
ഈ വർഷം വികസിത നിർമ്മാണ, ഊർജ്ജ സംബന്ധിയായ സ്റ്റാർട്ടപ്പ് മോഡലുകളിൽ പ്രകടമായ അടിസ്ഥാന സമ്മർദ്ദത്തിന്റെ സൂചനയാണ് ലോഗ്9ന്റെ അടച്ചുപൂട്ടൽ.
8. ആൾട്ടിഗ്രീൻ ഡ്രൈവ് ഇലക്ട്രിക്
സ്ഥാപിതമായത്: 2013
ആകെ ഫണ്ടിംഗ്: $41.7 മില്യൺ
പ്രധാന നിക്ഷേപകർ: റിലയൻസ്, സിക്സ്ത് സെൻസ് വെഞ്ച്വേഴ്സ്, എക്സ്പോണൻഷ്യ കാപ്പിറ്റൽ
ഇലക്ട്രിക് വാഹന രംഗത്ത് വലിയ സാധ്യതകളുണ്ടെങ്കിലും, സ്ഥിരമായ ക്യാപിറ്റൽ പിന്തുണയും ദീർഘകാല ബിസിനസ് നിലനിൽപ്പും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് എത്രമാത്രം നിർണായകമാണെന്നതാണ് ഈ അടച്ചുപൂട്ടൽ വ്യക്തമാക്കുന്നത്.
9. നീറോ
സ്ഥാപിതമായത്: 2021
ആകെ ഫണ്ടിംഗ്: $20 മില്യൺ
പ്രധാന നിക്ഷേപകർ: എലേവർ ഇക്വിറ്റി, പട്‌നി ഫാമിലി, ഇന്നോവെൻ ക്യാപിറ്റൽ
നിയന്ത്രണ സമ്മർദം, വായ്പാ തകർച്ച, പരിമിതമായ മൂലധനം എന്നിവയാണ് ഫിൻടെക് കേന്ദ്രീകൃത സംരംഭമായ നീറോയെ അടച്ചുപൂട്ടലിലേക്ക് നയിച്ചത്.
10. ബീപ്കാർട്ട്
സ്ഥാപിതമായത്: 2020
ആകെ ഫണ്ടിംഗ്: $19.5 മില്യൺ
പ്രധാന നിക്ഷേപകർ: സ്റ്റെല്ലാരിസ് വെഞ്ച്വർ പാർട്ണേർസ്, ചിരാറ്റേ വെഞ്ച്വേഴ്സ്
യൂസ്ഡ് ഇലക്ട്രോണിക്‌സ് വിപണിയിലെ ആവശ്യകത സ്ഥിരതയില്ലാതിരുന്നതും യൂണിറ്റ് ഇക്കണോമിക്സ് വെല്ലുവിളികളും ബീപ്കാർട്ടിന് തിരിച്ചടിയായി, ഒടുവിൽ ഫണ്ടിംഗ് കുറവ് കാരണം പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നു.
2025 witnessed the exit of several high-profile Indian startups including Dunzo, Builder.ai, and Hike. Discover the reasons behind these shutdowns and the challenges of the current funding climate.