പുതുവർഷത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാന സർക്കാരിനൊരു പുത്തൻ പേര് വേണം. സർക്കാർ ഡിസ്റ്റിലറി നിർമിച്ചിരിക്കുന്ന ഇന്ത്യൻ നിർമിത ബ്രാൻഡിക്കാണ് ജവാൻ പോലൊരു പേര് വേണ്ടത്.

സംസ്ഥാന സർക്കാരിന്റെ ജവാൻ എന്ന ജന പ്രിയ റമ്മിന്  പിന്നാലെ പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് പേര് പൊതുജനത്തിന് നിർദേശിക്കാം.  മദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ബ്രാൻഡി ബ്രാൻഡിന്റെ ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.

malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. ജനുവരി ഏഴുവരെയാണ് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള സമയപരിധി. ജനപ്രിയമായ  ജവാൻ  ഡീലക്‌സ് ത്രീഎക്‌സ് റമ്മിന്റെ വന്‍ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനു പിന്നാലെ ആദ്യമായി ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും മലബാര്‍ ഡിസ്റ്റിലറിസിൽ  ഉല്‍പ്പാദനം ആരംഭിക്കുക.

ജവാൻ മാതൃകയിൽ വിലകുറഞ്ഞ ബ്രാൻഡിയാകും വിപണിയിലേക്ക് മലബാർ ഡിസ്റ്റിലറിസ് എത്തിക്കുകയെന്നു സൂചനയുണ്ട്. തിരുവല്ലയിലെ പൊതുമേഖല സ്ഥാപനമായ ട്രാന്‍വന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സാണ് ജവാന്‍ റം നിര്‍മിക്കുന്നത്. ജവാൻ കേരളത്തിലിപ്പോൾ ഏറ്റവുമധികം വിറ്റു പോകുന്ന  വില കുറഞ്ഞ വിദേശ മദ്യമാണ്. മൊത്തം ഐഎംഎഫ്എൽ ഉപഭോക്താക്കളിൽ 63 ശതമാനം പേരും വിലകുറഞ്ഞ മദ്യം ഉപയോഗിക്കുന്നു എന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകൾ.  വിലകുറഞ്ഞ റമ്മിന്റെ വില്പനക്കൊപ്പം സർക്കാർ നിർമിത ബ്രാണ്ടിയും വിലക്കുറവിൽ തന്നെ എത്തിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കാണ് ഇതോടെ തുടക്കമാകുന്നത്.

Following the success of Jawan Rum, Malabar Distilleries is launching a government-made brandy. Suggest a catchy name and logo by January 7 to win a cash prize of ₹10,000

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version