നീണ്ട യുദ്ധംകൊണ്ട് ചുരുങ്ങിക്കൊണ്ടിരിക്കുന്ന തൊഴിൽ ശക്തി നേരിടുകയാണ് റഷ്യ. ഇതോടെ, വിദഗ്ധരായ വെൽഡർമാർ, ടെയ്ലേർസ്, കാർപ്പന്റേർസ്, സ്റ്റീൽ ഫിക്സർമാർ തുടങ്ങിയവരുടെ വലിയ കൂട്ടത്തെ ആശ്രയിച്ചുകൊണ്ട്, ഇന്ത്യയുടെ ബ്ലൂകോളർ തൊഴിലാളികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി റഷ്യ വളർന്നുവരികയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി റഷ്യൻ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ക്രമാനുഗതമായി വർദ്ധിച്ചിട്ടുണ്ടെന്ന് വിദേശ പ്ലേസ്‌മെന്റുകൾ കൈകാര്യം ചെയ്യുന്ന റിക്രൂട്ട്‌മെന്റ് കമ്പനികൾ പറയുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യൻ തൊഴിലാളികളുടെ നിയമനം 60% വർദ്ധിച്ചു. ഇന്ത്യയും റഷ്യയും തൊഴിൽ ചലനം ശക്തിപ്പെടുത്താൻ സമ്മതിച്ചതിനുശേഷം ഇത് കൂടുതൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു.
2018നും 2020-21നും ഇടയിൽ എണ്ണ, വാതക വ്യവസായത്തിനായി ഇന്ത്യയിൽ നിന്ന് പ്രതിവർഷം 300 വെൽഡർമാരെ റഷ്യയിലേക്ക് അയച്ചതായി വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഗ്ലോബ്‌സ്‌കിൽസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെ ഉദ്ധരിച്ച് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. അതിനുശേഷം, എല്ലാ വർഷവും 500 പേരെ അയച്ചു. ഭാവിയിൽ ഈ ആവശ്യം വർദ്ധിക്കും. റഷ്യൻ കമ്പനികൾക്ക് ഇപ്പോൾ ടെയ്ലർമാർ, കാർപ്പന്റർമാർ, സ്റ്റീൽ ഫിക്സർമാർ, വെൽഡർമാർ, സ്റ്റീൽ റീഇൻഫോഴ്‌സ്‌മെന്റ് തൊഴിലാളികൾ, ടിൻ സ്മിത്തുകൾ എന്നിവ വലിയ തോതിൽ ആവശ്യമാണെന്നും ഗ്ലോബ്സ്കിൽസ് പ്രതിനിധി പറഞ്ഞു. മറ്റ് ഏജൻസികൾ വഴിയും ഇത്തരത്തിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ റഷ്യയിലെത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായുള്ള ലേബർ മൊബിലിറ്റി കരാറിലൂടെ റഷ്യയിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ട്.
Faced with a shrinking workforce, Russia is turning to India to fill thousands of jobs for welders, carpenters, and tailors. Recruitment of Indian workers has surged by 60% over the last four years.