2025ലെ ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ട് ആഗോള ഏവിയേഷൻ അനലറ്റിക്സ് കമ്പനിയായ ഒഫിഷ്യൽ എയർലൈൻസ് ഗൈഡ് (OAG).  ഡിസംബറിലെ കണക്കുപ്രകാരം, 10 തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളവും ഇടംപിടിച്ചു. 4.31 ദശലക്ഷം സീറ്റുകൾ രേഖപ്പെടുത്തി, തിരക്കിന്റെ കാര്യത്തിൽ ആഗോളതലത്തിൽ ഏഴാം സ്ഥാനത്താണ് ഐജിഐ എയർപോ‌ട്ട്. അതേസമയം, ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തി. 5.50 ദശലക്ഷം ഷെഡ്യൂൾ ചെയ്ത സീറ്റുകളാണ് ദുബായ് വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത്. 2024 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ 4 ശതമാനം വർധനയാണിത്.  

വ്യോമയാന രംഗത്ത് ഡിസംബർ മാസത്തെ യാത്രാ കണക്ക് ബെഞ്ച്മാർക്ക് ആയി കണക്കാക്കപ്പെടുന്നു. അന്തർദേശീയ യാത്രകളുടെ ഫ്രീക്വൻസി, എയർലൈൻ ശൃംഖലകളുടെ ശക്തി, അവധി–ബിസിനസ് യാത്രകളുടെ ഒത്തുചേരൽ തുടങ്ങിയവ ഈ ഡാറ്റയിൽ പ്രതിഫലിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വർഷത്തെ പ്രവണതയെ പ്രതിനിധീകരിക്കാൻ ഡിസംബർ കണക്കുകൾ ഉപയോഗിച്ചുപോരുന്നു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങൾ (സീറ്റുകൾ അനുസരിച്ച്):
1. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) – 54,98,334 സീറ്റുകൾ
2. അറ്റ്ലാന്റ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അന്താരാഷ്ട്ര വിമാനത്താവളം (ATL) – 52,11,533
3. ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളം, ഹനേഡ (HND) – 46,75,127
4. ഗ്വാങ്‌ഷൌ ബായുൻ അന്താരാഷ്ട്ര വിമാനത്താവളം (CAN) – 44,30,746
5. ലണ്ടൻ ഹീത്രു വിമാനത്താവളം (LHR) – 4,345,154
6. ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളം (PVG) – 43,17,590
7. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (DEL) – 43,06,307
8. ഡല്ലാസ്/ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളം (DFW) – 42,90,733
9. ഇസ്താംബുൾ എയർപോർട്ട് (IST) – 42,24,881
10. ചിക്കാഗോ ഒ’ഹെയർ അന്താരാഷ്ട്ര വിമാനത്താവളം (ORD) – 41,19,711

ഡിസംബറിൽ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വലിയ തിരക്കാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഒഎജി ഡാറ്റ വ്യക്തമാക്കുന്നു. വെക്കേഷൻ യാത്ര, ശക്തമായ എയർലൈൻ ശൃംഖലകൾ, ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ യാത്രകളിലുണ്ടാകുന്ന വർധന എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളാണ് ഇതിലേക്കു നയിച്ചത്. ആഗോള വ്യോമയാന മേഖലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കും ഒഎജി ഡാറ്റ പ്രതിഫലിപ്പിക്കുന്നു.

Dubai International Airport remains the world’s busiest in 2025. India’s Delhi IGI Airport secures the 7th spot with a 9% growth in seat capacity. Check the full OAG top 10 list here.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version