KEY Summit 2018- A hopeful 'KEY' to a better future

കേരളത്തിന്റെ എന്‍ട്രപ്രണര്‍ഷിപ്പ് സെക്ടറില്‍ പുതിയ പ്രതീക്ഷയായി മാറുകയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കീ സമ്മിറ്റ് 2018. ഇന്നവേറ്റീവായ ആശയങ്ങളിലൂടെ ഇന്ത്യയില്‍ നിന്നും ഗ്ലോബല്‍ എന്‍ട്രപ്രണര്‍ഷിപ്പ് കമ്മ്യൂണിറ്റിയിലേക്ക് ഉയര്‍ന്ന സംരംഭകരും മെന്റേഴ്‌സും പേഴ്‌സണാലിറ്റീസും തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ 17 നും 18 നും യുവസമൂഹവുമായി സംവദിക്കും. ഐടിക്കപ്പുറം പരമ്പരാഗത മേഖലകളിലെ സംരംഭകത്വ സാധ്യതകളും കീ സമ്മിറ്റ് സജീവമായി ചര്‍ച്ച ചെയ്യും.

എന്‍ട്രപ്രണര്‍ഷിപ്പില്‍ പുതിയ പാതകളിലൂടെ സഞ്ചരിച്ച യുവസംരംഭകരാണ് കീ സമ്മിറ്റില്‍ യുവസമൂഹവുമായി സംവദിക്കാനെത്തുന്നത്. സാമൂഹ്യപ്രാധാന്യമുളള ഇന്നവേറ്റീവ് ആശയത്തിലൂടെ സൗത്ത് ഇന്ത്യയിലെ പ്രോമിസിങ് സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ മാസ്‌റ്റേഴ്സിന്റെ ഫൗണ്ടര്‍മാരായ സോം നാരായണ്‍, കെവിന്‍ ഹൂസ്റ്റണ്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങളിലെ ന്യൂജനറേഷനിലേക്ക് എന്‍ട്രപ്രണര്‍ഷിപ്പിന്റെ നല്ല സന്ദേശം നല്‍കുന്ന ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററുമായ നാഗരാജ പ്രകാശം, അക്‌സല്‍ പാര്‍ട്‌ണേഴ്‌സ് പ്രിന്‍സിപ്പാള്‍ പ്രയാങ്ക് സ്വരൂപ് തുടങ്ങിയവര്‍ കേരളത്തിന്റെ വൈബ്രന്റ് യൂത്തിന് ആവേശം പകരാനെത്തും.

കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ഇന്നവേറ്റീവായ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് കാര്‍ബണ്‍ മാസ്റ്റേഴ്‌സ് കൈത്തറി മേഖലയിലും കാര്‍ഷിക മേഖലയിലും സംരംഭകത്വ ആശയങ്ങളുമായി നിറഞ്ഞുനില്‍ക്കുന്ന നാഗരാജ പ്രകാശത്തിന്റെ സാന്നിധ്യവും യുവസമൂഹത്തിന് മുതല്‍ക്കൂട്ടാകും. 17 ന് രാവിലെ 10 ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ കീ സമ്മിറ്റ് 2018 ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ടൂറിസം മേഖലയിലെ വര്‍ധിച്ചുവരുന്ന സംരംഭകത്വ സാധ്യതകളും അതിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഡെലിഗേറ്റുകളുമായി പങ്കുവെയ്ക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, കെഎസ്ഐഡിസി എംഡി ഡോ. എം. ബീന ഐഎഎസ്, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറി ടി.ഒ സൂരജ് ഐഎഎസ് തുടങ്ങിയവര്‍ സംസാരിക്കും. ഐടിയെക്കൂടാതെ പരമ്പരാഗത മേഖലയിലടക്കം മികച്ച ആശയങ്ങള്‍ക്ക് ഫണ്ടിംഗ് ഉറപ്പിക്കുന്ന ഗ്രീന്‍ റൂം പിച്ചിംഗും കീ സമ്മിറ്റിന്റെ മുഖ്യ ആകര്‍ഷണമാകും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version