കേരളത്തിന്റെ യുവത്വത്തെ സംരംഭകരാകാന്‍ ക്ഷണിച്ച് കീ സമ്മിറ്റ് 2018. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ചാനല്‍അയാം ഡോട്ട് കോമിന്റെ സഹകരണത്തോടെ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച കീ സമ്മിറ്റ് 2018 സംരംഭക മനസുമായി എത്തിയ യുവസമൂഹത്തിന് ആവേശം നിറയ്ക്കുന്ന അനുഭവമായി. സംരംഭക അനുകൂല നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കാലങ്ങളായി സംരംഭകര്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ നയങ്ങള്‍ പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് അതിന്റെ ഭാഗമാണെന്നും സമ്മിറ്റ് ഉദ്ഘാടനം ചെയ്ത സംസ്ഥാന വ്യവസായ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് ലക്ഷ്യമിട്ടുളള ഓര്‍ഡിനന്‍സ് വരുന്ന സമ്മേളനത്തില്‍ നിയമസഭ ചര്‍ച്ച ചെയ്യും. പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കും. ലൈസന്‍സിനായി സംരംഭകര്‍ക്ക് കാത്തിരിക്കേണ്ടി വരില്ല. 30 ദിവസങ്ങള്‍ക്കുളളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി ബിസിനസ് തുടങ്ങാവുന്ന സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കളുടെ കര്‍മ്മശേഷി പ്രയോജനപ്പെടുത്തി വിദേശരാജ്യങ്ങള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നതെന്നും ഇതില്‍ മാറ്റം വരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംരംഭക താല്പര്യമുളള യുവാക്കളെ സഹായിക്കുന്നതിനും അവര്‍ക്ക് വേണ്ട സപ്പോര്‍ട്ട് നല്‍കുന്നതിനുമുളള തുടര്പ്രക്രിയയ്ക്കാണ് കീ സമ്മിറ്റിലൂടെ യുവജനക്ഷേമ ബോര്‍ഡ് തുടക്കമിടുന്നതെന്ന് വൈസ് ചെയര്മാന് പി. ബിജു പറഞ്ഞു. നമുക്ക് ചുറ്റിലുമുളള പ്രോബ്ലംസ് സോള്‍വ് ചെയ്യാനാണ് യുവസംരംഭകര്‍ ശ്രമിക്കേണ്ടതെന്ന് മെന്ററും എയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ നാഗരാജ പ്രകാശം അഭിപ്രായപ്പെട്ടു. ടെക്നോളജി റെവല്യൂഷന്റെ കാലത്ത് പഠിച്ചതു മാത്രമല്ല ഫ്യൂച്ചര്‍ ടെക്നോളജിയെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. സോഷ്യല്‍ പ്രോബ്ലംസ് കൂടി സോള്‍വ് ചെയ്യുന്ന സംരംഭങ്ങള്‍ക്കായി യുവജനങ്ങള്‍ ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ട്രപ്രണര്‍ഷിപ്പും യൂത്ത് വെല്‍ഫെയറും പ്രധാന വിഷയങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍ ചൂണ്ടിക്കാട്ടി. ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍, ജാക്ക്ഫ്രൂട്ട് 365 സിഇഒ ജെയിംസ് ജോസഫ്, യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആര്.സി കണ്ണന് തുടങ്ങിയവര്‍ സംരംഭകരുമായി സംവദിച്ചു. ഐടിയിലുപരി പരമ്പരാഗത, കാര്‍ഷിക മേഖലകളില്‍ ഉള്‍പ്പെടെ നിറഞ്ഞുനില്ക്കുന്ന സംരംഭക സാധ്യതകളാണ് രണ്ട് ദിവസത്തെ കീ സമ്മിറ്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വിവിധ മേഖലകളില്‍ വിദഗ്ധരായവര്‍ സെഷനുകള്‍ നയിച്ചു.
The Governernment of Kerala is committed to facilitating an entrepreneur-friendly eco-system throughout the state, said Hon. industries minister A.C. Moideen, while inaugurating Key Summit 2018, a Kerala State Youth Welfare Board initiative in association with channeliam.com to foster and support startups and future business leaders. 5000 acres of land has been acquired to set up more industrial parks to incubate and nurture startups, said the minister in his inaugural address. The preliminary step of the land acquisition is nearing its completion. 1500 acres of land will be acquired to set up the initial phase of the project. Though land acquisition is a major hurdle, the government is taking effective steps to overcome all the obstacles and delays. The minister also mentioned about a new policy on the ease of doing business, which will be tabled in the next assembly session. The policy aims to reduce environmental clearance hurdles related to setting up startups in Kerala. As per this new policy, if an entrepreneur fails to receive the requisite clearance within the 30 days time span, the clearance will be approved automatically.