ടൂറിസം മേഖലയില്‍ പുതിയ ആശയങ്ങള്‍ നടപ്പാക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് കേരള ടൂറിസം സംരംഭകത്വ ഫണ്ടിന് രൂപം നല്‍കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്. പുതിയ ആശയങ്ങളുമായി ടൂറിസം രംഗത്തേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കും. ഇതിനായി ടൂറിസം നൂതന ആശയമീറ്റും കേരള ടൂറിസം സംരംഭക മീറ്റും സംഘടിപ്പിക്കും. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കീ സമ്മിറ്റ് 2018 ന്റെ സമാപന വേദിയില്‍ മന്ത്രി നടത്തിയ പ്രഖ്യാപനം ടൂറിസം മേഖലയില്‍ നൂതന ആശയങ്ങളുമായി എത്തുന്ന സംരംഭകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു.
ഇതിനായി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് വെഞ്ച്വര്‍ ഫണ്ട് സ്വരൂപിക്കുമെന്നും കടകംപളളി സുരേന്ദ്രന് പറഞ്ഞു. ഭാരതീയ ചെറുകിട വികസന ബാങ്ക്, വിദേശത്തും സ്വദേശത്തുമുളള ഏയ്ഞ്ചല്‍ ഫണ്ട്. സ്വകാര്യ നിക്ഷേപം, സംസ്ഥാന ധനകാര്യ ഏജന്‍സികള്‍ മുതലായവയില്‍ നിന്നും വിഭവസമാഹരണം നടത്തി വെഞ്ച്വര്‍ ഫണ്ടിനുളള കോര്‍പസ് ഫണ്ട് കണ്ടെത്തും. ടൂറിസം പദ്ധതികളില്‍ നിന്നുളള ലാഭത്തിന്റെ ഒരു വിഹിതവും വെഞ്ച്വര്‍ ഫണ്ടിലേക്ക് വകയിരുത്തും. സാങ്കേതിക സര്‍വ്വകലാശാലകളില്‍ നിന്നുള്‍പ്പെടെ പഠിച്ചിറങ്ങുന്നവര്‍ക്ക് സംരഭകരാകാന്‍ അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വ്യവസായ രംഗത്ത് കാലങ്ങളായി സംരംഭകര്‍ക്ക് വിലങ്ങുതടിയായിരുന്ന നിയമങ്ങളും നയങ്ങളും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് കൂടി വയബിള്‍ ആകുന്ന തരത്തിലേക്ക് സംസ്ഥാനം പൊളിച്ചെഴുതുന്നതിന്റെ സൂചനയാണ് മന്ത്രിയുടെ വാക്കുകള്‍. പുതിയ ആശയങ്ങളും സംരംഭങ്ങളുമായി എത്തുന്നവരെ കാത്തിരിക്കുന്നത് ഒട്ടേറെ അവസരങ്ങളാണെന്നും ഇത് വ്യക്തമാക്കുന്നു. വ്യവസായങ്ങള്‍ വേരുറപ്പിക്കാത്ത മണ്ണല്ല കേരളമെന്നും വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൂടെ കേരളം വ്യവസായ രംഗത്ത് മാതൃക സൃഷ്ടിക്കുകയാണെന്നും കടകംപളളി സുരേന്ദ്രന് പറഞ്ഞു.
നവീനമായ ആശയവും അത് പ്രാവര്‍ത്തികമാക്കാനുളള അധ്വാനശേഷിയും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പ്രകടിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട മന്ത്രി, ഐടിക്ക് ഉപരിയായി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ മാറേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. വിപണി മനസിലാക്കിയുളള ഇടപെടല്‍ പ്രധാനമാണ്. ടൂറിസം, ഫുഡ് പ്രോസസിംഗ്, മാലിന്യ സംസ്കരണം, മത്സ്യ-മാംസ മേഖലകള്‍, ബിസിനസ് ഇന്നവേഷന്‍, കൃഷി തുടങ്ങിയ മേഖലകളിലെല്ലാം സ്റ്റാര്‍ട്ടപ്പ് സംരംങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് കടകംപളളി സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
The Government of Kerala will set up an early-stage investment fund to foster and nurture tourism entrepreneurship in the state, said Kadakampally Surendran, the Minister of Tourism and Co- Operation. He was speaking at the valedictory function of KEY Summit 2018, a Kerala State Youth Welfare Board Initiative to promote entrepreneurship and create thriving SMEs across the state. The event was held at Tagore Theater, Trivandrum.
This landmark pronouncement is a beacon of hope that promises to create a wealth of growth opportunities for tourism-related startups and SMEs in Kerala. The government is committed to supporting innovative tourism-related startups, said the minister while addressing the gathering of 500 plus delegates and entrepreneurs. Informative and interactive startup fests will be organized to promote tourism-related entrepreneurial initiatives across the state.