ഒരു ബിസിനസ് പ്രൊജക്ട് റിപ്പോര്‍ട്ട് എങ്ങനെ തയ്യാറാക്കാം? മിക്ക സംരംഭകരെയും ആശയക്കുഴപ്പത്തിലാകുന്ന ചോദ്യമാണിത്. കൈയ്യിലുളള നല്ല ആശയത്തെയും അതിന്റെ എക്സിക്യൂഷനെയും മനോഹരമായ രീതിയില്‍ അവതരിപ്പിക്കുകയാണ് ബിസിനസ് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ കാതല്‍. മാര്‍ക്കറ്റില്‍ നിന്ന് അതെങ്ങനെ പണം വാരുമെന്നും വ്യക്തമായി പറയണം. ചെയ്യാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ രൂപരേഖയാണ് പ്രൊജക്ട് റിപ്പോര്‍ട്ട്. ബാങ്കുകളില്‍ വായ്പയ്ക്കും ഇന്വെസ്റ്റേഴ്സിനെയും സമീപിക്കുമ്പോള്‍ പ്രൊജക്ട് റിപ്പോര്‍ട്ട് പ്രധാനമാണ്. പ്രഫഷണലായി ബിസിനസ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ട 10 കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ് ചന്ദ്രന്.
1 പ്രൊജക്ട് ഇന്‍ട്രൊഡക്ഷന്‍
ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് ഓപ്പണ്‍ ചെയ്യുമ്പോള്‍ വായിക്കുന്നവര്‍ക്ക് സംരംഭകന് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ലളിതമായി മനസിലാകണം. നമ്മള് ഏത് രീതിയില്‍ ഒരു സംരംഭം ലാഭകരമായി നടത്താന്‍ ഉദ്ദേശിക്കുന്നുവെന്നതിനാകണം ഇന്‍ട്രൊഡക്ഷനില്‍ പ്രാധാന്യം നല്‍കേണ്ടത്.
2 സംരംഭകനെക്കുറിച്ചുളള വിവരങ്ങള്‍
ആരാണ് ഈ ബിസിനസ് ചെയ്യാന്‍ പോകുന്നത്?. ഒറ്റയ്ക്കാണോ അതോ കൂട്ടായിട്ടാണോ തുടങ്ങിയ കാര്യങ്ങളും സംരംഭകന്റെ എക്സ്പീരിയന്‍സും ക്വാളിഫിക്കേഷന്‍സും വ്യക്തിപരമായ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം.
3 മാനുഫാക്ചറിംഗ് പ്രോസസ്
നമ്മള് ചെയ്യാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ ആക്ടിവിറ്റീസ്. മാനുഫാക്ചറിംഗ് പ്രോസസും എന്ത് പ്രൊഡക്ടാണ് ഉണ്ടാക്കുന്നതെന്നും വ്യക്തമാക്കണം. ഏത് കപ്പാസിറ്റിയിലാണ് നമ്മള് പ്രൊഡക്ഷന്‍ നടത്തുന്നതെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം.
4 ലൊക്കേഷന്‍ ഡീറ്റെയ്ല്‍സ്
ഏത് ലൊക്കേഷനാണ് നമ്മള് സംരംഭം തുടങ്ങാന്‍ വേണ്ടി ഐഡന്റിഫൈ ചെയ്തിരിക്കുന്നതെന്ന് പ്രൊജക്ട് റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. ലൊക്കേഷണല്‍ അഡ്വാന്റേജസും അത് നമ്മുടെ സംരംഭത്തിന് എങ്ങനെ ഗുണകരമാകുമെന്നതും വ്യക്തമാക്കണം.
5 സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും വിവരങ്ങള്‍
എവിടെയാണ് സ്ഥലമെന്നും എത്ര സെന്റ് സ്ഥലമാണ് വേണ്ടതെന്നും വ്യക്തമായി ഉള്‍പ്പെടുത്തണം. സ്ഥലം റെന്റിന് എടുക്കുകയാണോ അതോ സ്വന്തം സ്ഥലമാണോ തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ വിശദമാക്കണം. എത്ര ബില്‍ഡ് അപ്പ് ഏരിയയാണ് വേണ്ടതെന്നും സ്ഥലവും കെട്ടിടവും സംരംഭവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് എത്രത്തോളം അനുയോജ്യമെന്നും വ്യക്തമാക്കാം.
6 മെഷിനറി ഡീറ്റെയ്ല്‍സ്
ഒരു പ്രോജക്ടിന്റെ എസ്റ്റിമേറ്റ് എടുക്കുമ്പോള്‍ ആദ്യം കണക്കാക്കേണ്ടത് എത്ര കപ്പാസിറ്റിയിലുളള പ്രൊഡക്ടാണ് ഉല്പാദിപ്പിക്കാന് പോകുന്നത് എന്നാണ്. അതനുസരിച്ചുളള മെഷിനറികളും അതിന്റെ ഡീറ്റെയ്ല്സും ഉള്‍പ്പെടുത്താം. മെഷിനറി പര്‍ച്ചെയ്സ് ചെയ്യുന്നതിനുളള വിലയും മറ്റും രേഖപ്പെടുത്തിയ ക്വട്ടേഷന്‍സ് രണ്ടോ മൂന്നോ സ്ഥാപനങ്ങളില്‍ നിന്നുളളത് ഉള്‍ക്കൊളളിക്കണം. മെഷിനറിയുടെ ഔട്ട്പുട്ട് കപ്പാസിറ്റി എത്രയെന്നതിനെ ആശ്രയിച്ചാണ് സംരംഭത്തിന്റെ പിന്നീടുളള ഫൈനാന്‍ഷ്യല്‍ ഇന്‍ഡിക്കേഷന്‍സ് വരുന്നത്. ഇതനുസരിച്ചാണ് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ മറ്റ് ഫിനാന്‍ഷ്യല്‍ കാല്‍ക്കുലേഷന്‍സ് വര്‍ക്കൗട്ട് ചെയ്യുക.
7 സംരംഭം തുടങ്ങാനുളള തുകയും വര്‍ക്കിംഗ് ക്യാപ്പിറ്റലും
റോ മെറ്റീരിയല്‍ പ്രോസസ് ഒരു സൈക്കിളില്‍ വരുന്ന ചെലവുകള്‍ കണക്കാക്കി മൊത്തം വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ രേഖപ്പെടുത്തണം. പ്രൊഡക്ഷന്‍ ഒരു തവണ വേണ്ടി വരുന്ന റോ മെറ്റീരിയല്‍സും പ്രൊഡക്ഷന്‍ കോസ്റ്റുമാണ് ഒരു സൈക്കിളില്‍ ഉള്‍പ്പെടുന്നത്.
8 പ്രൊജക്ട് കോസ്റ്റ് കണ്ടെത്തുന്ന വിധം
എങ്ങനെയാണ് നമ്മുടെ പ്രോജക്ട് കോസ്റ്റ് കണ്ടെത്തുകയെന്നത് ഒരു പ്രോജക്ട് റിപ്പോര്‍ട്ടിലെ നിര്‍ണായക ഭാഗമാണ്. ഉദാഹരണത്തിന് 10 ലക്ഷം രൂപ പ്രൊജക്ട് കോസ്റ്റ് കണക്കാക്കുന്ന ഒരു സംരംഭത്തിന് എത്ര ലക്ഷം രൂപ ലോണ്‍ എടുക്കണം, എത്ര രൂപ സംരംഭകന് ഇന്‍വെസ്റ്റ് ചെയ്യും തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ രേഖപ്പെടുത്തണം. ഫിക്സ്ഡ് അസെറ്റ് അക്വയര്‍ ചെയ്യാന്‍ എത്ര വേണ്ടി വരും അതിന് വായ്പയായി എത്ര തുക ആവശ്യമുണ്ട് (ടേം ലോണ്‍) തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തണം.
9 പ്രൊഡക്ഷന്‍ കപ്പാസിറ്റിയും കോസ്റ്റ് അനാലിസിസും
നമ്മുടെ കപ്പാസിറ്റിയനുസരിച്ച് ഓരോ വര്‍ഷവും പ്രൊഡക്ഷന്‍ എത്രയാണ്. അത് വിറ്റാല്‍ കിട്ടുന്ന റിട്ടേണ്‍ എത്രയാണെന്നും വ്യക്തമാക്കണം.
10 നെറ്റ് പ്രോഫിറ്റ് എത്രയെന്ന് ഏകദേശ കണക്കുകള്‍
നമ്മുടെ പ്രൊഡക്ട് വിറ്റ് കിട്ടുന്ന പണം കണക്കാക്കി ഗ്രോസ് പ്രോഫിറ്റ് വിലയിരുത്തണം. അതിലെ ഇന്ററസ്റ്റും ഡിപ്രീസിയേഷനും കണക്കാക്കി നെറ്റ് പ്രോഫിറ്റും കണക്കാക്കണം.
How can one prepare a business project report? This is a tough question before many entrepreneurs. The key point of business project report is about presenting the entrepreneur’s innovative idea and the best way for its execution. Project report is the blueprint of the dream venture. It is important when approaching the bank or investors for funding. Here, TS Chandran, deputy director, district Industries centre, talks about 10 essential things for preparing a business project report. For ts chandran contact number Click Here