Gokul Alex- About Bitcoin investment-

ക്രിപ്‌റ്റോ കറന്‍സികളും ബിറ്റ്‌കോയിനും എത്രത്തോളം സുരക്ഷിത നിക്ഷേപമേഖലയാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ലാഭ മനസോടെ ബിറ്റ്‌കോയിന്‍ നിക്ഷേപത്തെ സമീപിക്കാറായിട്ടില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണം. ചാനല്‍ അയാം ഡോട്ട് കോം തയ്യാറാക്കിയ ഡിജിറ്റല്‍ വീഡിയോ പരമ്പരയുടെ ഈ എപ്പിസോഡില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ നിക്ഷേപ സാധ്യതകളാണ് ടെക്‌നോളജി എക്‌സ്‌പേര്‍ട്ട് ഗോകുല്‍ ബി. അലക്‌സ് വിശദമാക്കുന്നത്.

കാര്യങ്ങള്‍ പഠിക്കാന്‍ ഒരു വിദ്യാര്‍ത്ഥിയുടെ മനസോടെ പരീക്ഷണം നടത്താമെന്നല്ലാതെ ലോംഗ് ടേം നിക്ഷേപ മാര്‍ഗമായോ ഫിക്‌സഡ് അസറ്റ് ക്ലാസ് ആയോ ബിറ്റ്‌കോയിനെ ഇന്ന് കാണാന്‍ കഴിയില്ലെന്ന് ഗോകുല്‍ അലക്‌സ് ചൂണ്ടിക്കാട്ടുന്നു. സാധാരണ കറന്‍സിയെ അപേക്ഷിച്ച് ബിറ്റ്‌കോയിനുകള്‍ വളരെ ഡൈനാമിക് ആയിക്കൊണ്ടിരിക്കുകയാണ്. സാധാരണ കറന്‍സി ട്രേഡ് ചെയ്യുന്നതുപോലെയോ അതില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതുപോലെയോ ക്രിപ്‌റ്റോ കറന്‍സികളെ സമീപിക്കാനാകില്ല.

കറന്‍സി പര്‍ച്ചെയ്‌സിംഗിനെക്കാള്‍ ബിറ്റ്‌കോയിന്‍ ബെയ്‌സ്ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ് കൂടുതല്‍ സുരക്ഷിതമാണെന്ന് വിലയിരുത്തപ്പെടുന്നു. കാരണം ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗുകളെ (ഐസിഒ) ഇന്റര്‍നാഷണല്‍ റെഗുലേറ്റേഴ്‌സ് നിയന്ത്രിച്ചു തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഫലമായി ബിറ്റ്‌കോയിന്‍ ബെയ്‌സ്ഡ് ട്രേഡിംഗിന് കൂടുതല്‍ സുതാര്യതയും സ്‌റ്റെബിലിറ്റിയും കൈവരും. ബിറ്റ്‌കോയിന്‍ സ്‌പെയ്‌സില്‍ ഫിനാന്‍ഷ്യല്‍ ഡിസിപ്ലിനും സ്‌ക്രൂട്ടനിയും കൊണ്ടുവരുന്നതിനും ഇത് വഴിയൊരുക്കും. ആ ഘട്ടത്തില്‍ ഇന്‍വെസ്‌റ്റേഴ്‌സിന് ഈ മേഖലയെ അപ്രോച്ച് ചെയ്യാമെന്ന് ഗോകുല്‍ അലക്‌സ് ചൂണ്ടിക്കാട്ടുന്നു. ഐസിഒകളുടെ ജനുവിനിറ്റി വീണ്ടെടുക്കാന്‍ റെഗുലേറ്റേഴ്‌സിന്റെ നീക്കങ്ങള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിറ്റ്‌കോയിന്‍ മൈനിംഗിലും സമാനമായ സാഹചര്യമാണ്. മൈനിംഗിന് വേണ്ടി സ്‌പെന്‍ഡ് ചെയ്യുന്ന എനര്‍ജിക്ക് അനുസരിച്ചുളള റിട്ടേണ്‍ ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.

Experts in the sector opine that it is not yet time to approach bitcoins with an eye for profit. One should check how safe it is to invest in cryptocurrencies. In this episode prepared by channeliam.com, technology expert Gokul B Alex expounds on the investment possibilities of cryptocurrencies. Watch the video

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version