ലോകത്തിലെ ഏറ്റവും ധനികരായ 60 പേരിൽ ഒരാളാണ് എച്ച്സിഎൽ (HCL) സ്ഥാപകൻ ശിവ് നാടാർ (Shiv Nadar). ഫോർബ്സ് റിപ്പോർട്ട് പ്രകാരം 30 ബില്യൺ ഡോളറിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി. അദ്ദേഹത്തിന്റെ മകൾ റോഷ്‌നി നാടാർ ഈ വർഷം ആദ്യം എച്ച്‌സിഎൽ ടെക്കിന്റെ ചെയർപേഴ്‌സൺ ആയി ചുമതലയേറ്റിരുന്നു. വമ്പൻ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ പേരിലും അദ്ദേഹവും കുടുംബവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.

ഡൽഹിയിലെ അദ്ദേഹത്തിന്റെ ആഢംബര വസതി സ്ഥിതിചെയ്യുന്നത് 40,000 സ്ക്വയർ ഫീറ്റിലാണ്. ഡൽഹിയിലെ അതിസമ്പന്നർ താമസിക്കുന്ന പ്രദേശങ്ങളിലൊന്നായ ഫ്രണ്ട്സ് കോളനിയിലാണ് ഈ കൊട്ടാരസദൃശമായ വസതി സ്ഥിതി ചെയ്യുന്നത്. സ്വകാര്യ ആർട്ട് ഗാലറികളും കെ‌എൻ‌എം‌എ ശേഖരത്തിൽ നിന്നുള്ള കലാസൃഷ്ടികളുംമെല്ലാം ഇവിടെയുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം 115 കോടി രൂപയോളമാണ് വീടിന്റെ മൂല്യം.

എച്ച്‌സി‌എൽ ടെക്‌നോളജീസ് , എച്ച്‌സി‌എൽ ഇൻഫോസിസ്റ്റംസ് എന്നിവയുൾപ്പെടെ , നോയിഡ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ വിശാലമായ കോർപറേറ്റ് കാമ്പസുകളും ഐടി പാർക്കുകളും ഗ്രൂപ്പ് നിയന്ത്രിക്കുന്നു. ഇവയ്ക്കെല്ലാമായി 7000 കോടിയിലധികം രൂപ വിലമതിക്കും. ഫ്ലാഗ്ഷിപ്പ് നോയിഡ കാമ്പസ് 50 ഏക്കറിലാണുള്ളത്. ഇൻകുബേഷൻ സ്‌പെയ്‌സുകൾ, ഗവേഷണ കേന്ദ്രങ്ങൾ, മുതിർന്ന എക്‌സിക്യൂട്ടീവുകൾക്കുള്ള റെസിഡൻഷ്യൽ ടവറുകൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

ശിവ് നാടാർ ട്രസ്റ്റിന് കീഴിൽ നിരവധി സ്കൂളുകളും സർവകലാശാലകളുമുണ്ട്. ഗ്രേറ്റർ നോയിഡയിലെ ശിവ് നാടാർ സർവകലാശാലയുടെ അത്യാധുനിക കാമ്പസ് മാത്രം 286 ഏക്കറിലാണ്. വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യം, ഇന്നൊവേഷൻ പാർക്കുകൾ, ഹോസ്പിറ്റാലിറ്റി എന്നിവയുൾപ്പെടെ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദപരമായി രൂപകൽപന ചെയ്ത ഈ പ്രോപ്പർട്ടിക്ക് മാത്രം 2000 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.

hcl founder shiv nadar, one of the world’s richest, owns a multibillion-dollar real estate empire including a rs 115 cr delhi home and vast hcl/university campuses.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version