സംസ്ഥാനത്തെ സ്റ്റുഡന്റ് കമ്മ്യൂണിറ്റിയെ ഫ്യൂച്ചര്‍ ജനറേഷന് എന്റര്‍പ്രണര്‍ഷിപ്പില്‍ എക്യുപ്പ്ഡ് ആക്കാനുളള മികച്ച ആശയമായി മാറുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് തുടക്കമിട്ട ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതി. കാസര്‍ഗോഡ് ആരംഭിച്ച പദ്ധതിയില്‍ സംസ്ഥാനവ്യാപകമായി കുറഞ്ഞത് 10,000 വിദ്യാര്‍ത്ഥികളുടെ പാര്ട്ടിസിപ്പേഷനാണ് ലക്ഷ്യമിടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് മൂവ്മെന്റുകളിലൊന്നായി ഫ്യൂച്ചര്‍ സ്പാര്‍ക്ക് മാറും.
സ്കൂള്‍, കോളജ് തലങ്ങളില്‍ ഇന്നവേഷന്‍ കള്‍ച്ചര്‍ ഉണ്ടാക്കുകയും അവിടെ നിന്ന് രൂപം കൊളളുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിംഗും ഫണ്ടിംഗും ഇന്‍ഫ്രാസ്ട്രക്ചര്‍ സപ്പോര്‍ട്ടും നല്‍കുകയുമാണ് ഫ്യൂച്ചര്‍ സ്പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ബെറ്റര്‍ ജനറേഷനെ വാര്‍ത്തെടുക്കാനുളള പ്രതിജ്ഞാബദ്ധത കൂടിയാണ് സ്കൂള്‍ തലത്തില്‍ ഫ്യൂച്ചര്‍ സ്പാര്‍ക്ക് പോലുളള പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് വ്യക്തമാക്കുന്നത്. ടെക്നോളജിക്കൊപ്പം വിദ്യാര്‍ത്ഥികളുടെ ലേണിംഗ് സ്കില്‍ മെച്ചപ്പെടുത്താനും ഇത് വഴിയൊരുക്കുമെന്ന് അക്കാദമിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്റര്‍പ്രണര്‍ഷിപ്പിന്റെയും കമ്മ്യൂണിറ്റി ബില്‍ഡിംഗിന്റെയും നല്ല സന്ദേശങ്ങള്‍ സ്കൂള്‍ തലം മുതല്‍ ഉള്‍ക്കൊളളാനും ടെക്നോളജി അപ്ഗ്രേഡേഷനും പദ്ധതി സഹായിക്കും. നേരത്തെ കോളജ് തലത്തില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു സമാനമായ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നത്. ഫ്യൂച്ചര്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട ഐഡിയ പ്രസന്റേഷന്, ഇന്നവേഷന്‍, അസംബ്ലിംഗ് തുടങ്ങിയ ഘടകങ്ങളില്‍ മികച്ച പെര്‍ഫോമന്‍സിനായി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് ഫ്യൂച്ചര്‍ സ്പാര്‍ക്കിന്റെ ലക്ഷ്യം. റോബോട്ടിക്സിലും വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, തുടങ്ങിയ ഫ്യൂച്ചര്‍ സാങ്കേതിക വിദ്യകളിലും കൂടുതല്‍ അറിയാനും മനസിലാക്കാനും ഫ്യൂച്ചര്‍ സ്പാര്‍ക്ക് വിദ്യാര്‍ത്ഥികളെ സഹായിക്കും.
The future spark project launched by Kerala startup mission is turning to be the best idea to equip the student community in the state for future generation entrepreneurship. The project started in Kasargod aims to ensure the participation of at least 10,000 students across the state. With this, Future spark will become the biggest entrepreneur movement in the history of the state. Future spark aims to enable students for idea presentation related to future technology, innovation and assembly. Future Spark is a first-of-its-kind initiative starting in schools.