ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി സ്റ്റേജ് സംരംഭങ്ങള്‍ക്കും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് നല്കുന്ന കൈത്താങ്ങ് വലുതാണ്. നിലവില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റില്‍ ഗ്രോത്ത് രേഖപ്പെടുത്തുന്നത്. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റിംഗ് സെക്ടര്‍ എക്സ്പ്ലോര്‍ ചെയ്യുന്ന ഘട്ടമാണിതെന്ന് പ്രമുഖ ഇന്‍വെസ്റ്റേഴ്സായ ആക്സല്‍ പാര്‍ട്ണേഴ്സ് പ്രിന്സിപ്പാല് പ്രയാങ്ക് സ്വരൂപ് ചൂണ്ടിക്കാട്ടി.
വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റുകള്‍ ഉയരുന്നതോടെ ഇന്ത്യ കൂടുതല്‍ ഷൈനിംഗ് ഫെയ്സിലെത്തുകയാണ്. കൂടുതല്‍ സീഡ് ഫണ്ടിംഗിനും സീരീസ് എ ഫണ്ടിംഗിനുമാണ് അത് വഴിയൊരുക്കുന്നത്. മറ്റ് സെക്ടറുകളെപ്പോലെ ഹൈ ഗ്രോത്ത് നേടാന്‍ കഴിയാത്തതിനാല്‍ ട്രെഡിഷണല്‍ സെക്ടറുകള്‍ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്വരൂപിക്കുന്നതില്‍ പിന്നാക്കം പോകുകയാണ്. വേഗത്തില്‍ വളരുന്ന മേഖലകളിലാണ് ഇന്‍വെസ്റ്റേഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രെഡിഷണല്‍ സെക്ടറും അതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്.
ട്രെഡിഷണല്‍ സെക്ടറുകളുടെ വളര്‍ച്ച പടിപടിയായിട്ടാണ്. അത് മാറിയെങ്കില്‍ മാത്രമേ ഇന്‍വെസ്റ്റ്മെന്റ് വരികയുളളൂ. കൂടുതല്‍ പ്രോഫിറ്റിനും റവന്യൂവിനും ശ്രമിക്കണം. ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്മെന്റും സോഫ്റ്റ്വെയര് മേഖലയിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍വെസ്റ്റേഴ്സില്‍ അധികവും ഐടി, സോഫ്റ്റ് വെയര്‍ സെക്ടറില്‍ നിന്നുളളവരായതും ഇതിന് കാരണമാണെന്ന് പ്രയാങ്ക് സ്വരൂപ് ചൂണ്ടിക്കാട്ടി.