Do you know the 10 successful startups funded by RatanTata?

ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററാണ് ടാറ്റ ഗ്രൂപ്പിനെ പതിറ്റാണ്ടുകള്‍ കൈപിടിച്ചു നടത്തിയ രത്തന്‍ ടാറ്റ. പേടിഎം, ഒല, സ്നാപ്ഡീല്‍ തുടങ്ങിയ കമ്പനികള്‍ മുതല്‍ ഷവോമി വരെയുളള ബ്രാന്‍ഡുകള്‍ രത്തന്‍ ടാറ്റയുടെ കൈനീട്ടം സ്വീകരിച്ചവരാണ്. ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ചലനങ്ങള്‍ ഉണ്ടാക്കിയ പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് നല്‍കാന്‍ ചുരുങ്ങിയ കാലം കൊണ്ട് രത്തന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. അതില്‍ 10 കമ്പനികള്‍ പരിചയപ്പെടാം.

ഒരു ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററില്‍ നിന്ന് നിക്ഷേപത്തിനപ്പുറം വാല്യുബിള്‍ അഡൈ്വസ് കൂടിയാണ് ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നത്. ആ നിലയ്ക്ക്, ഇന്ത്യയിലെ ഏറ്റവും മികച്ച എന്‍ട്രപ്രണേറിയല്‍ ഗൈഡാണ് രത്തന്‍ ടാറ്റ. ക്യാഷ് കാരോയും അര്‍ബന്‍ ലാഡറും മുതല്‍ ഇന്ത്യയിലെ ടോപ്പ് ഐ വിയര്‍ ഓണ്‍ലൈന്‍ റീട്ടെയ്ലറായ ലെന്‍സ്‌കാര്‍ട്ട് വരെയുളള ടെക്നോളജി കമ്പനികളിലും രത്തന്‍ ടാറ്റ നിക്ഷേപം നടത്തി. ടാറ്റയുടെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ് കൂടാതെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫേം ആയ ആര്‍എന്‍ടി അസോസിയേറ്റ്സ് വഴിയും ടാറ്റ സ്റ്റാര്‍ട്ടപ്പുകളെയും നവസംരംഭകരെയും പ്രമോട്ട് ചെയ്യുന്നുണ്ട്.

ചൈനീസ് ഇലക്ട്രോണിക്സ് സോഫ്റ്റ്വെയര്‍ കമ്പനിയായ ഷവോമിയില്‍ ഓഹരിയെടുത്ത ആദ്യ ഇന്ത്യന്‍ നിക്ഷേപകനാണ് രത്തന്‍ ടാറ്റ. ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളിലൂടെയും സോഫ്റ്റ്‌വെയറുകളിലൂടെയും ഇന്നവേഷന്‍ ഫോര്‍ ഓള്‍ എന്ന വിഷനിലാണ് ഷവോമി പ്രവര്‍ത്തിക്കുന്നത്. 2010 ല്‍ തുടങ്ങിയ കമ്പനി 2014 ല്‍ ഇന്ത്യയിലെത്തി. ഇന്ത്യയിലെ ടെക്‌നോളജി ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയായ ഒലയിലും ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിലും രത്തന്‍ ടാറ്റയുടെ നിക്ഷേപം എത്തിയിട്ടുണ്ട്.

സ്‌നാപ്ഡീല്‍ ആണ് രത്തന്‍ ടാറ്റ ഇന്‍വെസ്റ്റ് ചെയ്യുന്ന ആദ്യ ഇ കൊമേഴ്‌സ് സ്ഥാപനം. ഐ വിയര്‍ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ലെന്‍സ്‌കാര്‍ട്ടും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സക്‌സസ് മോഡലുകളായ അര്‍ബന്‍ ക്ലാപ്പും ക്യാഷ്‌കാരോയും അര്‍ബന്‍ ലാഡറും കാര്‍ ദേഖോയുമൊക്കെ ഈ തലമുതിര്‍ന്ന എന്‍ട്രപ്രണറുടെ നിക്ഷേപമെത്തിയ സ്റ്റാര്‍ട്ടപ്പുകളാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version