വനിതാ ഗോൾഫിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് നെല്ലി കോർഡ (Nelly Korda). സുപ്രധാന ചാമ്പ്യൻഷിപ്പുകളിലും ഒളിമ്പിക് സ്വർണ്ണ മെഡൽ അടക്കം നേടിയിട്ടുള്ള അവർ LPGA ടൂർ റാങ്കിംഗിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. കരിയർ വളർച്ചയ്ക്കൊപ്പം താരത്തിന്റെ സമ്പാദ്യവും ഏറി. സെലിബ്രിറ്റി നെറ്റ് വർത്തിന്റെ കണക്കനുസരിച്ച്, 15 മില്യൺ ഡോളറിൽ അധികമാണ് താരത്തിന്റെ ആസ്തി.
ഗോൾഫ് സമ്മാനത്തുക, അംഗീകാരങ്ങൾ, സ്പോൺസർഷിപ്പുകൾ എന്നിവയിൽ നിന്നാണ് നെല്ലി കോർഡയുടെ പ്രധാന വരുമാനം. 2024ൽ മാത്രം താരം 12.5 മില്യൺ ഡോളർ സമ്പാദിച്ചതായി ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വനിതാ ഗോൾഫ് താരങ്ങളിൽ ഒരാളായി അവരെ മാറ്റി. നൈക്കി, ടെയ്‌ലർമേഡ്, ബിഎംഡബ്ല്യു, ഡെൽറ്റ എയർലൈൻസ്, ഗോൾഡ്മാൻ സാച്ച്സ്, സിസ്‌കോ, ടി-മൊബൈൽ, വൂപ്പ്, റിച്ചാർഡ് മില്ലെ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി അവർക്ക് എൻഡോഴ്‌സ്‌മെന്റ് കരാറുകളുമുണ്ട്. ഇതും സമ്പാദ്യത്തിൽ വലിയ പങ്കുവഹിക്കുന്നു.
1998 ജൂലൈ 28ന് ഫ്ലോറിഡയിൽ ജനിച്ച നെല്ലി കോർഡയുടെ പിതാവ് മുൻ ടെന്നീസ് ഗ്രാൻഡ്സ്ലാം ചാമ്പ്യനായ പീറ്റർ കോർഡയാണ്. അമ്മയും പ്രൊഫഷണൽ ടെന്നീസ് താരമായിരുന്നു. ചെറുപ്പത്തിൽ തന്നെ ഗോൾഫ് കളിക്കാൻ തുടങ്ങിയ നെല്ലി കോർഡ 2013ൽ യുഎസ് ചാമ്പ്യൻഷിപ് സ്വന്തമാക്കി. 15 വയസ്സ് തികയുന്നതിന് മുമ്പ് വനിതാ ഓപ്പൺ നേടിയ താരം, 2016 ൽ പ്രൊഫഷണലായി മാറി. 2017ൽ എൽപിജിഎ ടൂർ കാർഡ് നേടി. ടോക്കിയോ 2020 ഗെയിംസിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ താരം 2021ലെ വനിതാ പിജിഎ ചാമ്പ്യൻഷിപ്പ്, 2024 ലെ ഷെവ്‌റോൺ ചാമ്പ്യൻഷിപ്പ് എന്നിവയും സ്വന്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ താരം, ടീം യുഎസ്എ റെക്കോർഡുകൾ പ്രകാരം സെന്റ് ജൂഡ് ചിൽഡ്രൻസ് റിസേർച്ച് ഹോസ്പിറ്റലിനെ പിന്തുണയ്ക്കുന്നു.
Discover the net worth and career highlights of Nelly Korda. With an estimated $15 million in assets and record-breaking earnings
