Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

6 June 2026

ഇന്ത്യ-യുകെ സഹകരണം

6 June 2026

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നൗക്രി ഡോട്ട് കോമിന് പിന്നിലെ ‘ബിഗ്’ ബ്രെയിന്‍
Entrepreneur

നൗക്രി ഡോട്ട് കോമിന് പിന്നിലെ ‘ബിഗ്’ ബ്രെയിന്‍

News DeskBy News Desk19 March 2018Updated:26 August 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഹോര്‍ലിക്‌സ് ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗില്‍ ജോലി നോക്കിക്കൊണ്ടിരിക്കെ സഹപ്രവര്‍ത്തകര്‍ ബിസിനസ് മാഗസിനുകളില്‍ ജോബ് ആഡുകള്‍ക്കായി പരതുന്നത് കണ്ടാണ് അത്തരം പരസ്യങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്ന ചിന്ത സഞ്ജീവ് ബിക്ചന്ദാനിയുടെ മനസില്‍ കടന്നത്. ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭമെന്ന സ്വപ്‌നത്തിന് പിന്നാലെ ഇറങ്ങാന്‍ സഞ്ജീവിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. പുതിയ ഒരു ആശയം നടപ്പിലാക്കുമ്പോള്‍ നേരിടുന്ന പ്രായോഗിക വെല്ലുവിളികളായിരുന്നു പിന്നീട് അഭിമുഖീകരിച്ചത്. ജോബ് സൈറ്റിനെ എത്രത്തോളം ഡിപ്പന്‍ഡ് ചെയ്യാന്‍ ഇവിടുത്തെ കമ്പനികള്‍ തയ്യാറാകുമെന്നതായിരുന്നു മുഖ്യചലഞ്ച്. പക്ഷെ സഞ്ജീവ് പിന്‍മാറിയില്ല. മാഗസിനുകളിലും ന്യൂസ് പേപ്പറുകളില്‍ നിന്നും കളക്ട് ചെയ്ത 1000 പരസ്യങ്ങളുമായി 1997 ഏപ്രിലില്‍ നൗക്രി ഡോട്ട് കോം ആരംഭിച്ചു.

ഗ്ലോബല്‍ ഐടി കമ്പനികള്‍ ഇന്ത്യന്‍ ജോബ് മാര്‍ക്കറ്റില്‍ പിടിമുറുക്കിയ കാലത്ത് പ്രതിഭാധനരായ ഇവിടുത്തെ യുവതലമുറയെ അവരിലേക്ക് എത്തിച്ച കണക്ടിംഗ് പ്ലാറ്റ്ഫോം ആയിരുന്നു സഞ്ജീവ് ബിക്ചന്ദാനി എന്ന എന്‍ട്രപ്രണറുടെ മനസില്‍ ഉദിച്ച നൗക്രി ഡോട്ട് കോം. തുടക്കത്തില്‍ മൂന്ന് വര്‍ഷം ശമ്പളം പോലും എടുക്കാന്‍ കഴിഞ്ഞില്ല. സ്വന്തം സംരംഭമെന്ന സ്വപ്നമാണ് സുരക്ഷിത ജോലി വേണ്ടെന്ന് വെച്ച് റിസ്‌ക് എടുക്കാന്‍ സഞ്ജീവിനെ പ്രേരിപ്പിച്ചത്. ഇന്ത്യയിലെ യുവാക്കളുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമിലൂടെ പുതിയ നിറം നല്‍കിയ സംരംഭമായി നൗക്രി ഡോട്ട് കോം മാറി.

ഇന്ന് റിയല്‍ എസ്റ്റേറ്റിലും മാട്രിമോണിയല്‍, എഡ്യുക്കേഷന്‍ രംഗത്തും നൗക്രിയുടെ പേരന്റ് കമ്പനിയായ ഇന്‍ഫോ എഡ്ജ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഓണ്‍ലൈന്‍ സംരംഭങ്ങളുണ്ട്. സ്‌റ്റോക്ക് എക്സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ഇന്റര്‍നെറ്റ് കമ്പനിയാണ് സഞ്ജീവ് ബിക്ചന്ദാനിയുടെത്. ഇന്ത്യയിലെ 43 നഗരങ്ങളിലായി 62 ഓഫീസുകളും നാലായിരത്തിലധികം ജീവനക്കാരും ഇന്ന് ഇന്‍ഫോ എഡ്ജിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. മകനെ ഡോക്ടറോ എന്‍ജിനീയറോ ആക്കണമെന്ന് പേരന്റ്സ് തീരുമാനിച്ചിടത്തുനിന്നും, എന്‍ട്രപ്രണറാകണമെന്ന തീരുമാനമെടുത്തതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് സഞ്ജീവ് പറയും.

ലോകത്തെ വമ്പന്‍ കമ്പനികള്‍ക്ക് പിന്നില്‍ ഒരു എന്‍ട്രപ്രണറുടെ ലൈഫ് ഇന്‍വെസ്റ്റ്‌മെന്റ് കൂടിയുണ്ടെന്ന കാഴ്ചപ്പാടാണ് സഞ്ജീവ് ബിക്ചന്ദാനി പങ്കുവെയ്ക്കുന്നത്. സമൂഹത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാകണം എന്‍ട്രപ്രണേഴ്‌സ് എന്ന വലിയ തത്വവും. ലോകം ടെക്നോളജിയിലെ മാറ്റത്തിനൊത്ത് സഞ്ചരിക്കുമ്പോള്‍ സഞ്ജീവ് ബിക്ചന്ദാനിയെപ്പോലെ ദീര്‍ഘവീക്ഷണമുളള എന്‍ട്രപ്രണേഴ്സ് എന്നും പ്രചോദനവും ആവേശവുമാണ്.

Naukri.com, an internet platform, has been providing wings to the carrier dreams of Indian youth since mid 90s. At a time when global IT firms having wielded on Indian job market scenario, Naukri acted to be a link at relating skilled youth to international companies. The idea enrooted in the mind of Sanjeev Bikhchandani paved way to establish Naukri.com. Naukri.com started on in April, 1997 with collecting 1000 advertisements from Magazines.

career entrepreneur entrepreneur-life founder India recruitment Indian businessman Info Edge (India) Job search job-opportunities naukri Naukri in India Naukri.com QUICK VIEW sanjeev-bikhchandani website
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

‘ചിതാഗ്നിയെ’ കുറിച്ചറിയാം

21 January 2026

ഫോർബ്‌സ് 40 അണ്ടർ 40 പട്ടികയിലെ ഇന്ത്യക്കാർ

7 January 2026

ഫാൽഗുനിയുടെ വിജയയാത്ര

7 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil