My Story

കാര്‍ബണ്‍ മാസ്റ്റേഴ്‌സ് -ഇന്ത്യ ആഗ്രഹിക്കുന്ന മോഡല്‍ സ്റ്റാര്‍ട്ടപ്പ്

ഒരു സമൂഹം ഡെയ്‌ലി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സൊല്യൂഷനുണ്ടെങ്കില്‍ അതാണ് ഇന്ത്യ ഇന്ന് ആഗ്രഹിക്കുന്ന വാണ്ടഡ് സ്റ്റാര്‍ട്ടപ്. ബെംഗലൂരുവിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും നഗരവാസികള്‍ക്കും കാര്‍ബണ്‍ മാസ്റ്റേഴ്‌സ് ഒരു വേസ്റ്റ് മാനേജ്‌മെന്റ് കമ്പനി മാത്രമല്ല. ഓരോ നിമിഷവും കാര്‍ബണ്‍ എമിഷനിലൂടെ പൊല്യൂട്ടഡ് ആയിക്കൊണ്ടിരുന്ന ബെംഗലൂരുവിന്റെ അന്തരീക്ഷത്തെ ശുദ്ധമാക്കുന്ന ഒരു സൊല്യൂഷന്‍ പ്രൊവൈഡര്‍ കൂടിയാണ് ഈ സ്ഥാപനം.

നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറന്തളളുന്ന മാലിന്യം ടെക്‌നോളജിയുടെ സഹായത്തോടെ ശാസ്ത്രീയമായി റീസൈക്കിള്‍ ചെയ്ത് പാചകവാതകം ഉള്‍പ്പെടെയുളള പ്രൊഡക്ടുകള്‍ ഇവര്‍ ഉണ്ടാക്കുന്നു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് രാസവളത്തിന് പകരം ഉപയോഗിക്കാവുന്ന ജൈവവളവും വേസ്റ്റ് റീസൈക്കിളിലൂടെ ഇവര്‍ ഉല്‍പാദിപ്പിക്കുന്നു. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാര്‍ബണ്‍ മാസ്റ്റേഴ്‌സില്‍ പിജി നേടിയ കെവിന്‍ ഹൂസ്റ്റണും സോം നാരായണനും നേതൃത്വം നല്‍കുന്ന ടീമാണ് ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ക്ക് മുഴുവന്‍ പ്രതീക്ഷ നല്‍കുന്ന ആശയം ബെംഗലൂരുവില്‍ വിജയകരമായി ഇംപ്ലിമെന്റ് ചെയ്യുന്നത്. ഇന്ത്യയിലെ പ്രോമിസിങ് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി ഇന്ന് കാര്‍ബണ്‍ മാസ്റ്റേഴ്‌സ് മാറുന്നതും അതുകൊണ്ടാണ്.

വേസ്റ്റ് മാനേജ്‌മെന്റിന് പ്രാക്ടിക്കല്‍ സൊല്യൂഷന്‍സ് ധാരാളമുണ്ടെങ്കിലും ഏത് വന്‍നഗരത്തിനും അഡോപ്റ്റ് ചെയ്യാവുന്ന ഇക്കോ ഫ്രണ്ട്‌ലിയായ സൊല്യൂഷന്‍ മുന്നോട്ടുവെക്കുന്നതാണ് കാര്‍ബണ്‍ മാസ്‌റ്റേഴ്‌സിന് കൂടുതല്‍ സ്വീകാര്യമാക്കുന്നത്. കാര്‍ബണ്‍ മാനേജ്‌മെന്റിലെ അറിവും വൈദഗ്ധവ്യം ബെംഗലൂരു നേരിടുന്ന പ്രശ്‌നത്തിന് സൊല്യൂഷനാക്കി മാറ്റുകയായിരുന്നുവെന്ന് സോം നാരായണ്‍ പറയുന്നു. കര്‍ണാടകയിലെ ദോഡാബാല്‍പൂരില്‍ 2014 ജൂണിലാണ് കാര്‍ബണ്‍ മാസ്റ്റേഴ്‌സ് പൈലറ്റ് പ്ലാന്റ് സജ്ജീകരിച്ചത്. നിലവില്‍ ബെംഗലൂരുവിലെ 10,000 ത്തിലധികം ഫ്‌ളാറ്റുകളിലെയും കാര്‍ബണ്‍ മാസ്‌റ്റേഴ്‌സിന്റെ ക്ലൈയന്റ്‌സായ വന്‍കിട ഹോട്ടലുകളിലെയും വേസ്റ്റ് ഈ പ്ലാന്റില്‍ ഡിസ്‌പോസ് ചെയ്യുന്നു. മഹീന്ദ്രയുമായി കൈകോര്‍ത്ത് കൂടുതല്‍ പ്ലാന്റുകള്‍ സജ്ജീകരിക്കാനുളള ഒരുക്കത്തിലാണ് കെവിനും സോംനാഥും.

ബെംഗലൂരുവിലെ പ്രശസ്ത ക്ഷേത്രമായ ഇസ്‌ക്കോണില്‍ സ്ഥാപിച്ച കാര്‍ബണ്‍ ലൈറ്റ് ബോക്സിലൂടെ ഇവര്‍ പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത് 50 കിലോ സിഎന്‍ജിയാണ്. എല്‍പിജിക്ക് പകരം വെയ്ക്കാവുന്ന സിഎന്‍ജി, എല്‍പിജി ഉപയോഗിക്കുന്നതിനെക്കാള്‍ പത്ത് ശതമാനം വരെ കോസ്റ്റ് സേവിംഗ് സാധ്യമാക്കുന്നു. ഇന്ത്യയിലെ ആദ്യ ബ്രാന്‍ഡഡ് ബോട്ടില്‍ഡ് ബയോ സിഎന്‍ജിയാണ് കാര്‍ബണ്‍ ലൈറ്റ്‌സിന്റെ സിഎന്‍ജി. ഗാര്‍ഡന്‍ സിറ്റിയായ ബെംഗലൂരുവിനെ വേസ്റ്റ് വീര്‍പ്പുമുട്ടിച്ചപ്പോള്‍ ഉടലെടുത്ത റിന്യൂവബിള്‍ എനര്‍ജി സ്റ്റാര്‍ട്ടപ്പ് ആശയമാണ് കാര്‍ബണ്‍ മാസ്റ്റേഴ്സിന്റേത്. ഇന്‍വെസ്‌റ്റേഴ്‌സിനെ കണ്ടെത്താന്‍ തന്നെ പതിനെട്ട് മാസത്തോളം എടുത്തുവെന്ന് സോം നാരായണ്‍ പറയുന്നു. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങള്‍ക്കും മെട്രോ നഗരങ്ങള്‍ക്കും പരീക്ഷിക്കാവുന്ന സൊല്യൂഷനാണ് കാര്‍ബണ്‍ മാസ്റ്റേഴ്‌സ് മുന്നോട്ടുവെയ്ക്കുന്നത്.

ബെംഗലൂരു അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍, കാര്‍ബണ്‍ മാസ്റ്റേഴ്‌സ് കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് സ്ഥാപിക്കുന്ന പ്ലാന്റിന് 300 കിലോ വെയ്സ്റ്റ് റീസൈക്കിള്‍ ചെയ്യാനുള്ള കപ്പാസിറ്റിയുണ്ട്. എക്‌സ്‌പെന്‍സീവായ കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്‌സിന്റെ ഉപയോഗം കുറച്ച് ഫിനാന്‍ഷ്യല്‍ സേവിംഗ്‌സിനും നല്ല വിള ഉല്‍പാദനത്തിനും കര്‍ഷകരെ സഹായിക്കുന്ന ജൈവവളമാണ് ഇവര്‍ നല്‍കുന്നത്. ക്ലീന്‍ എനര്‍ജി സൊല്യൂഷന്‍സിലൂടെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുകയും അതുവഴി കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഉള്‍പ്പെടെയുളള ക്ലൈമെറ്റ് ചലഞ്ചസിന്റെ ഇഫക്ട് കുറയ്ക്കുന്നതില്‍ പങ്കു വഹിക്കുകയെന്ന സോഷ്യല്‍ മോട്ടീവും കാര്‍ബണ്‍ മാസ്‌റ്റേഴ്‌സ് മുന്നോട്ടുവെയ്ക്കുന്നു. എവിടെയും സെറ്റ് ചെയ്യാവുന്ന മോഡലാണ് കാര്‍ബണ്‍ മാസ്റ്റേഴ്‌സിന്റേത്. മാത്രമല്ല, ഇവര്‍ പരിഹരിക്കുന്നത് ലോകമാകമാനം നേരിടുന്ന ഒരു റിയല്‍ പ്രോബ്‌ളവും.

Leave a Reply

Close
Close