കാര്‍ഷിക മേഖലയില്‍ വലിയ സംരംഭകസാധ്യതയുളള സംസ്ഥാനമാണ് കേരളം. കാലാവസ്ഥയിലെ അനുകൂല ഘടകങ്ങളും കേരളത്തിന്റെ ബയോഡൈവേഴ്സിറ്റിയുമാണ് ഇത്രയധികം വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകള്‍ ഉല്പാദിപ്പിക്കാന് സഹായിക്കുന്നത്. വാല്യു ആഡഡ് പ്രൊഡക്ടുകളില്‍ വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്തിയാല്‍ വരും നാളുകളില്‍ കേരളത്തിന് ഈ മേഖലയില്‍ ഏറെ മുന്നിലെത്താന്‍ കഴിയുമെന്ന് കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി മുന്‍ ഡയറക്ടര്‍ (റിസര്‍ച്ച്) ഡോ. സി.കെ പീതാംബരന് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ മാര്‍ക്കറ്റിലെത്തുന്ന വാല്യൂ ആഡഡ് പ്രൊഡക്ടുകളില്‍ പലതും മറ്റ് സംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിക്കുന്നവയാണ്. പായ്ക്കറ്റ് ചിപ്സും തേങ്ങയില്‍ നിന്നുളള വാല്യു ആഡഡ് പ്രൊഡക്ടുകളുമൊക്കെ ഇതിന് തെളിവാണ്. പ്രൊഡക്ഷനിലും മാര്‍ക്കറ്റിംഗിലും ടെക്നോളജിയെ കൂട്ടുപിടിച്ചാല്‍ കാര്‍ഷിക മേഖലയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മുന്നേറ്റമുണ്ടാക്കാന്‍ കേരളത്തിനാകും. തേങ്ങയില്‍ നിന്നും പത്ത് പ്രൊഡക്ടുകള്‍ മാത്രമാണ് ഇവിടെയുണ്ടാക്കുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ ഏതാണ്ട് 150 ഓളം പ്രൊഡക്ടുകളാണ് തേങ്ങയില്‍ നിന്നും അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ നിന്നും ഉണ്ടാക്കുന്നതെന്ന് ഡോ. സി.കെ പീതാംബരന് ചൂണ്ടിക്കാട്ടി.
അക്വാ പ്രൊഡക്ട്സിനും ഗ്രീന്‍ ലീവ്സ് പ്ലാന്റുകള്ക്കുമൊക്കെ ഇന്ന് വലിയ ഡിമാന്റ് ഉണ്ട്. കൃഷിയുമായി ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍സ് ഷെയര്‍ ചെയ്യുന്ന നോളജ് സെന്ററുകള്‍ക്കും വാട്ടര്‍ കണ്‍സംപ്ഷന്‍ പരമാവധി കുറയ്ക്കുന്ന ഇറിഗേഷന്‍ പ്രൊജക്ടുകള്ക്കുമൊക്കെ വലിയ സംരംഭക സാധ്യതകളാണ് ഉളളതെന്ന് ഡോ. സി.കെ പീതാംബരന് ചൂണ്ടിക്കാട്ടുമ്പോള്‍ കാര്‍ഷിക മേഖലയില്‍ കേരളത്തിന്റെ ഭാവി സംരംഭക സാധ്യതകള്‍ കൂടിയാണ് തെളിയുന്നത്.
കേരളത്തിന്റെ ഫുഡ് മൈലേജ് വളരെക്കൂടുതലാണ്. അത് കുറയ്ക്കാനുളള ശ്രമങ്ങള്‍ ഉണ്ടാകണം. ഒരു പഞ്ചായത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ അവിടെ തന്നെ ഉല്പാദിപ്പിക്കാന് ശ്രമിക്കണം. ഏറെ പഠിച്ച ശേഷം ഇറങ്ങേണ്ട മേഖലയാണ് ഹൈടെക് ഫാമിംഗ്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാതെ ആളുകള്‍ ഹൈടെക് ഫാമിംഗിലേക്ക് ഇറങ്ങുകയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ അവര്ക്കാകുന്നുമില്ലെന്ന് ഡോ. സി.കെ പീതാംബരന് ചൂണ്ടിക്കാട്ടി.
Kerala, a state known for scenic nature definitely owns tremendous innovative potentials on agricultural sector. Moderate climate and bio-diversity help at growing varied crops in the state. Dr. C.K Peethambaran, Former Director Research Kerala Agriculture University says that at getting concentrated on value added products, Kerala can reach out far ahead on agriculture and related sectors in near future. Forth coming days, the knowledge Centers to have been shared information on Agriculture and Irrigation projects help at reducing the consumption of water have to open incredible opportunities on Innovations. Dr. Peethambaran pointed out on contemporary entrepreneurship scenario which exudes a high demand on Aquaponics and green leaf plants.