Kerala Need to form top 50 start-up bus-  Subho Ray’s view to uplift Kerala on start-up sector

സ്റ്റാര്‍ട്ടപ്പ് സെക്ടറില്‍ മുന്നിലെത്താന്‍ കേരളം കൂടുതല്‍ സ്ട്രാറ്റജിക് ആയ പരിശ്രമങ്ങള്‍ നടത്തണമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. സുബോ റായ്. വിവിധ മേഖലകളിലുളള 50 സ്റ്റാര്‍ട്ടപ്പുകളെ ഐഡന്റിഫൈ ചെയ്ത് ടോപ്പ് 50 സ്റ്റാര്‍ട്ടപ്പ് ബസ് രൂപീകരിക്കണം. ഈ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഫെസിലിറ്റികളും സഹായങ്ങളും നല്‍കണം. അങ്ങനെയെങ്കില്‍ അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുളളില്‍ ഈ സ്റ്റാര്‍ട്ടപ്പുകളിലൂടെ കേരളത്തിന് ഈ സെക്ടറില്‍ മുന്നിലെത്താന്‍ കഴിയുമെന്നും channeliam.com നോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

നാഷണല്‍, ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യമുളള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ എന്‍ട്രപ്രണര്‍ഷിപ്പ് ഹിസ്റ്ററി പരിശോധിച്ചാലും അത് മനസിലാകും. കേരളത്തില്‍ നിന്ന് വിവിധ മേഖലകളില്‍ തൊഴില്‍ തേടി പുറത്തുപോയവരും എക്‌സ്‌പേര്‍ട്്‌സ് ആയി തിരിച്ചെത്തിയവരും ഉണ്ട്. മികച്ച വിദ്യാഭ്യാസവും പരിശീലനവും ലഭിച്ച യുവസമൂഹമാണ് ഇവിടെ ഇന്നുളളത്. ഈ മൂന്ന് ഘടകങ്ങള്‍ കൂട്ടിയിണക്കിയുളള പദ്ധതികളാണ് കേരളം തയ്യാറാക്കേണ്ടതെന്ന് ഡോ. സുബോ റായ് അഭിപ്രായപ്പെട്ടു.

ഇന്നവേഷനുകള്‍ക്കും എന്‍ട്രപ്രണര്‍ഷിപ്പിനും അനുയോജ്യമായ ഒട്ടേറെ നടപടികള്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അതൊക്കെ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും ഡോ. സുബോ റായ് പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version