പ്രമേഹരോഗികൾക്കും മറ്റുള്ളവർക്കൊപ്പം ഓണമാഘോഷിക്കേണ്ടേ. വേണം. അതിനാണ് തൃശൂർ സ്വദേശിയായ രമ്യ തന്റെ വീട്ടിലെ സംരംഭമായ swasthtya യുമായി മുന്നോട്ടു പോകുന്നത്.

 മില്ലറ്റ് തന്നെയാണ് രമ്യയുടെ സംരംഭത്തിലെ പ്രധാന ഘടകം. വിവിധ ചെറു ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ പുട്ടുപൊടി മുതൽ നൂഡിൽസ് വരെ സ്വാസ്ഥ്യയിൽ റെഡി.

ഇന്ത്യൻ സൂപ്പർ ഫുഡ്സ് എന്നറിയപ്പെടുന്ന മില്ലറ്റ് കൊണ്ടുണ്ടാക്കിയ അവൽ, ദോശ മിക്സ്, ഇടിയപ്പ പൊടി, റവ, നൂഡിൽസ്, ഫ്ലേക്സ്, ഉപ്പുമാവ് എന്നിവക്കിന്നു ഡിമാൻഡ് ഏറെ.

മണിച്ചോളം(ജോവർ) ലിറ്റിൽ മില്ലറ്റ് എന്ന ചാമ , വരഗ്,  കമ്പം എന്ന പേൾ മില്ലറ്റ്, പാലപുല്ല്, കുതിരവാലി, തിന, റാഗി എന്നിവ കൊണ്ടുണ്ടാക്കിയ അവിൽ അടക്കം പൊടികൾക്കും ഏറെ ഡിമാന്റുണ്ട്. ഗ്ലൈസീമിക്സ് ഇൻഡക്സ് ഏറ്റവും കുറഞ്ഞ ബ്ലാക്ക് റൈസ് കൊണ്ടുള്ള പുട്ടുപൊടി പ്രമേഹ രോഗികൾക്കും, സാധാരണക്കാർക്കും ഏറെ അനുയോജ്യമാണ്.

റാഗി, ജോവർ, പേൾ മില്ലറുകൾ കൊണ്ടുള്ള സ്നാക്ക്സുകൾ, നൂഡിൽസുകൾ എന്നിവ കുട്ടികൾക്ക് ഏറെ പ്രിയംകരമാകും. മില്ലെറ്റിന്റെ റാഗി കുക്കിസ് , റാഗിഫ്ലേക്സ്, ഡ്രൈ ഫ്രൂട്ട്സ്, പനം ചക്കര, കോകോ പൌഡർ, എന്നിവ ചേർത്തുള്ള മില്ലറ്റ് മുസ്‌ലി എന്നിവയൊക്കെ രമ്യയുടെ സംരംഭ ബ്രാൻഡിൽ വിപണിയിലെത്തുന്നു.

മില്ലറ്റിന്റെ ഉത്പന്നങ്ങളായതിനാൽ ഓൺലൈനിൽ നല്ല ഡിമാന്റുണ്ട്. ആവശ്യക്കാർ നേരിട്ട് വന്നു വാങ്ങാറുമുണ്ടെന്നു രമ്യ പറയുന്നു.

“കഴിഞ്ഞ വര്ഷം മില്ലറ്റിനു കേന്ദ്ര സർക്കാരിന്റെ പ്രത്യേക അംഗീകാരം കൂടി വന്നതോടെ വില്പനയും അന്വേഷണങ്ങളും കൂടിയിട്ടുണ്ട്. ഒരുപാട് അസുഖങ്ങൾക്ക് മില്ലറ്റ് ഉപയോഗിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന കാലത്താണ് ഇതിന്റെ പ്രസക്തി. ഗ്ലൈസീമിക്സ് ഇൻഡക്സ് ഏറ്റവും കുറവാണു ഈ ഇന്ത്യൻ സൂപ്പർ ഫുഡ്‌സിൽ. പ്രമേഹത്തെ നന്നായി മില്ലറ്റ്സ് നിയന്ത്രിക്കും. കൂടാതെ കാൽസിയം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നീ മൂലകങ്ങളും ധാരാളമായുണ്ട്. അരിക്കും ഗോദമ്പിനും പകരം വയ്ക്കുന്ന ഒന്ന് തന്നെ ഇത്. ഏതു പ്രായക്കാർക്കും കഴിക്കാവുന്ന ഉത്പന്നങ്ങളാണ് മില്ലറ്റിലൂടെ വിപണിയിലെത്തിക്കുന്നത്. അതിൽ രാസ വസ്തുക്കളുടെയും, നിരോധിത ഫ്‌ളേവറുകളുടെയും സാന്നിധ്യമില്ല എന്നതും എടുത്തു പറയേണ്ടതാണ്.

Ramya’s home business, Swasthtya, offers millet-based products perfect for a healthier Onam. With items like aval, dosa mix, and noodles, her venture caters to diabetics and health-conscious individuals. Millets’ low glycemic index and nutritional richness are driving their demand, especially as doctors recommend their benefits. Ramya’s chemical-free offerings reflect the growing popularity of millets as a healthier alternative.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version