കഴിഞ്ഞ കുറച്ച് കാലത്തിനിടയിലെ പ്രതിരോധമേഖലയിലെ ഓഹരികൾ മികച്ച നേട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധ കപ്പൽനിർമാണ സ്ഥാപനമായ മസഗോൺ (Mazagon Dock Shipbuilders Ltd.) ഓഹരികൾ ഒറ്റ ദിവസം കൊണ്ട് ഏകദേശം 11% വരെയാണ് ഉയർന്നത്. ഇന്ത്യൻ നാവികസേനയുടെ വലിയ ഓർഡറുകൾ ഉടൻ ലഭിക്കാമെന്ന സൂചനയാണ് ഓഹരിവില ഉയരാൻ കാരണമായത്.
നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പ്രൊജക്റ്റ് 75I (Project 75I submarine programme) സംബന്ധിച്ച കരാർ ലഭിക്കാമെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ കരാറിന്റെ മൂല്യം ഏകദേശം ₹1 ലക്ഷം കോടി വരെയായിരിക്കാമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ പ്രൊജക്റ്റ് 75S (Project 75 Scorpene submarines) പദ്ധതിയുടെ ഭാഗമായി മൂന്ന് സ്കോർപീൻ സബ്മറീനുകൾ കൂടി നിർമ്മിക്കുന്നതിനുള്ള കരാറും അന്തിമഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു.
രണ്ട് കരാറുകളും നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്നതിനോട് അടുത്തോ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലോ പൂർത്തിയാകാൻ സാധ്യതയുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ കമ്പനി ഏകദേശം ₹12,500 കോടി വരുമാനം പ്രതീക്ഷിക്കുന്നു. സബ്മറീൻ പദ്ധതികൾ ആരംഭിച്ചാൽ വരുമാനത്തിലും ലാഭത്തിലും കൂടുതൽ വളർച്ച ഉണ്ടാകുമെന്നും മാനേജ്മെന്റ് അറിയിച്ചു.
Mazagon Dock (MDL) shares jumped 11% following news that the ₹70,000–₹99,000 crore Project 75I submarine deal with Germany is in final talks. Discover the latest on MDL’s order book
