വിമർശകരുടെ വായടപ്പിച്ച പ്രകടനം കൊണ്ട് കളിക്കളത്തിൽ കത്തിക്കയറുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെയും സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും അടുപ്പിച്ച് നേടിയ മിന്നും ഫിഫ്റ്റികൾ, സെഞ്ച്വറിയേക്കാൾ ഇംപാക്റ്റ് ഉണ്ടാക്കിയവയാണ്. രണ്ട് മത്സരങ്ങളിലും സഞ്ജു തന്നെയാണ് കളിയിലെ താരവും. സഞ്ജുവിന്റെ മികവിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തുമ്പോൾ, ലോകകപ്പ് തുടങ്ങും മുൻപ് സഞ്ജുവിന്റെ പേരിലെ ആദ്യാക്ഷരം മാറ്റി കളിയാക്കിയവരും, അർത്ഥം അറിയില്ലെങ്കിലും കൺസിസ്റ്റൻസി കൺസിസ്റ്റൻസി എന്ന് വായിട്ടലച്ചവരും ഇനി എന്തു പറയുമെന്നോർത്ത് അന്തം വിട്ടിരിപ്പുണ്ടാകും. ആ അന്തക്കേട് കൂട്ടാൻ സഞ്ജുവിന്റെ ആസ്തി അറിയാം.
വിവിധ റിപ്പോർട്ടുകൾ പ്രകാരം 85 കോടി മുതൽ 100 കോടി രൂപ വരെയാണ് സഞ്ജുവിന്റെ ആസ്തി. ഐപിഎൽ, ബിസിസിഐ കോൺട്രാക്റ്റ്, ബ്രാൻഡ് എൻഡോർസ്മെന്റുകൾ തുടങ്ങിയവയാണ് പ്രധാന വരുമാന മാർഗങ്ങൾ. ഈ വരുന്ന ഐപിഎൽ സീസണിലേക്ക് 18 കോടി രൂപയ്ക്കാണ് താരം രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എത്തിയത്. ബിസിസിഐ സെൻട്രൽ കോൺട്രാക്ടിൽ ഗ്രേഡ് സിയിലുള്ള താരത്തിന് പ്രതിവർഷം 1 കോടി രൂപയാണ് വരുമാനം. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, സ്പോർട്ട് എന്നിവയ്ക്കു പുറമേ ലെക്സസ് ഇഎസ്, ഔഡി എ6, ബെൻസ് സി ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങിയ ആഢംബര വാഹനങ്ങളാണ് സഞ്ജുവിന്റെ പക്കലുള്ളത്.
From silencing critics in the T20 World Cup to a massive ₹18 crore move to CSK, discover Sanju Samson’s net worth, luxury car collection, and rising career assets in 2026.
