റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അനുമതി നൽകി യുഎസ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാൻ ഇന്ത്യയെ അനുവദിച്ചുകൊണ്ട് യുഎസ് ഇടക്കാല ഇളവ് നൽകിയിരിക്കുന്നത്. സംഘർഷങ്ങൾക്കിടയിൽ ആഗോള എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനാണ് യുഎസ് ലക്ഷ്യമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

India Russian oil purchase

യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ ക്രൂഡ് ഓയിൽ പരിമിതമായ കാലയളവിലേക്ക് വാങ്ങാം എന്ന് യുഎസ് ട്രഷറി സെക്രട്ടറി എക്സിൽ കുറിച്ചു. ഇന്ത്യയ്ക്ക് 30 ദിവസത്തേക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം. ഭാവിയിൽ യുഎസ്സും ഇന്ത്യയുമായുള്ള ഇറക്കുമതി വർധിപ്പിക്കുമെന്നും യുഎസ് വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് വഴി വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന ഇറാൻ്റെ ലക്ഷ്യം തകർക്കാനാണ് യുഎസ് ശ്രമം. ആഗോള എണ്ണ വിതരണത്തിന്റെ വലിയ പങ്കും കടന്നുപോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ തടസ്സപ്പെടുത്തുമെന്ന് ഇറാൻ ഭീഷണി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് ഇന്ത്യയ്ക്ക് ഇളവ് നൽകിയത്. യുഎസ് ഇന്ത്യ വ്യാപാര കരാറിൻ്റെ ഭാഗമായി റഷ്യയിൽ നിന്നും എണ്ണ വാങ്ങരുതെന്ന് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിലാണ് ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചത്.

To stabilize global energy markets, US Treasury Secretary Scott Bessent has issued a 30-day waiver allowing Indian refiners to purchase Russian oil stranded at sea.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version