Alibaba acquires food delivery platform Ele.me

ചൈനയില്‍ സജീവമായ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് Ele.me യെ ആലിബാബ സ്വന്തമാക്കി. 9.5 ബില്യന്‍ ഡോളര്‍ മൂല്യമുളള സ്റ്റാര്‍ട്ടപ്പ് ആണ് ആലിബാബ സ്വന്തമാക്കിയത്. Ele.me യില്‍ നേരത്തെ ആലിബാബയ്ക്കും അനുബന്ധ മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനമായ Ant Small and Micro Financial Services ഗ്രൂപ്പിനും 43 ശതമാനം ഓഹരിപങ്കാളിത്തം ഉണ്ടായിരുന്നു.

ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് രീതികള്‍ കൂട്ടിയിണക്കി പരമ്പരാഗത ബിസിനസ് മേഖലയില്‍ പുതിയ സാധ്യതകള്‍ വെട്ടിത്തുറക്കുകയെന്ന ആലിബാബയുടെ ന്യൂ റീട്ടെയ്ല്‍ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് നീക്കം. ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാനും കസ്റ്റമേഴ്‌സ് ഫീഡ് ബാക്ക് പെട്ടന്ന് അറിയാനുമുളള മാര്‍ഗമായി Ele.me യെ ഉപയോഗപ്പെടുത്താന്‍ കഴിയും. 2016 ല്‍ 1.25 ബില്യന്‍ ഡോളറാണ് രണ്ട് കമ്പനികളും ചേര്‍ന്ന് Ele.me യില്‍ ഇന്‍വെസ്റ്റ് ചെയ്തത്.

ചൈനയില്‍ കഴിഞ്ഞ ക്വാര്‍ട്ടര്‍ പീരീഡിലെ കണക്കനുസരിച്ച് ഫുഡ് ഡെലിവറി മാര്‍ക്കറ്റ് 10.7 ബില്യന്‍ ഡോളറിലെത്തിയിരുന്നു. 16.2 ശതമാനം വളര്‍ച്ചയാണ് മുന്‍പാദത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. Ele.Me അതേ ബ്രാന്‍ഡില്‍ തന്നെ നിലനിര്‍ത്തി ടെക്‌നിക്കല്‍ സപ്പോര്‍ട്ടും എക്‌സ്‌പേര്‍ടൈസിന്റെ സേവനവും നല്‍കി ബിസിനസ് വിപുലപ്പെടുത്താനാണ് നീക്കം.

വിശക്കുന്നില്ലേ? (Hungry Yet) എന്നതാണ് ചൈനീസ് ഭാഷയില്‍ Ele.me എന്ന വാക്കിന്റെ അര്‍ത്ഥം. Ele.me യുടെ ബിസിനസ് വിപുലപ്പെടുത്താനാണ് ആദ്യശ്രമമെന്ന് ആലിബാബ അധികൃതര്‍ വ്യക്തമാക്കി. ബിസിനസിലെ ഡൈവേഴ്‌സിഫിക്കേഷനും ഇത് ഊര്‍ജ്ജം പകരുമെന്നാണ് ആലിബാബയുടെ പ്രതീക്ഷ.

Alibaba Group on Monday said it would acquire all of the outstanding shares that it does not already own in Ele.me, a leading online delivery service in China, to deepen the platform’s integration into Alibaba’s ecosystem and further expand the technology company’s New Retail strategy for local services. The transaction implies an enterprise value of $9.5 billion for Ele.me. The deal is expected to help boost the company’s ‘new retail’ strategy, by which it aims to integrate online and offline commerce.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version