ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ (Sachin Tendulkar) മകൻ അർജുൻ ടെൻഡുൽക്കറും (Arjun Tendulkar) സാനിയ ചന്ദോക്കും (Saaniya Chandok) വിവാഹിതരായതോടെ, സാനിയയുടെ കുടുംബത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടുകയാണ് ആരാധകർ. മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബമായ ഘായി കുടുംബാംഗമാണ് (Ghai Family) സാനിയ.

Who is Ravi Ghai

മുംബൈ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായിയും ഇന്ത്യയിലെ ‘ഐസ്‌ക്രീം രാജാവ്’ (Ice cream baron) എന്ന് അറിയപ്പെടുന്ന രവി ഘായ് (Ravi Ghai) ആണ് സാനിയയുടെ മുത്തച്ഛൻ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ മേഖലകളിൽ മുൻനിരയിലുള്ള ഗ്രാവിസ് ഗ്രൂപ്പിന്റെ (Graviss Group) തലവനായ അദ്ദേഹം പതിറ്റാണ്ടുകളായി ഈ രംഗത്ത് സജീവമാണ്. ബ്രൂക്ലിൻ ക്രീമെറി (Brooklyn Creamery) പോലുള്ള നിരവധി ബിസിനസ്സുകളും ഗ്രൂപ്പിനു കീഴിലുണ്ട്. ഇതിനു പുറമേ അമേരിക്കൻ ഐസ്ക്രീം ബ്രാൻഡായ ബാസ്കിൻ റോബിൻസിന്റെ (Baskin Robbins) ഇന്ത്യയിലെ നടത്തിപ്പും ഗ്രാവിസ് ഗ്രൂപ്പിനാണ്.  മുംബൈയിലെ പ്രശസ്തമായ ഇന്റർകോണ്ടിനെന്റൽ മറൈൻ ഡ്രൈവ് ഹോട്ടൽ ഉടമ കൂടിയായ രവി ഘായ്, ഇന്ത്യയിലെ ഭക്ഷ്യ-ഹോട്ടൽ വിപണിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഗ്രാവിസ് ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം മാത്രം 624 കോടി രൂപയാണ്.

കോർണൽ സർവകലാശാലയിൽ നിന്ന് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിൽ ബിരുദം നേടിയ രവി ഘായ്, 1993ലാണ് ആഗോള ഐസ്‌ക്രീം ബ്രാൻഡായ ബാസ്കിൻ-റോബിൻസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ പിതാവ് തുടങ്ങിയ പ്രശസ്തമായ ‘ക്വാളിറ്റി’ (Kwality) ഐസ്‌ക്രീമിന്റെ പാരമ്പര്യം ഏറ്റെടുത്ത അദ്ദേഹം ബാസ്കിൻ-റോബിൻസിലൂടെ ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

രവി ഘായ് – ഗീത ഘായ് ദമ്പതികളുടെ കൊച്ചുമകളാണ് സാനിയ ചന്ദോക്ക്. സാനിയയുടെ മാതാപിതാക്കളായ സണ്ണി ചന്ദോക്കും ഗൗരിക ഘായ് ചന്ദോക്കും കുടുംബ ബിസിനസ് ശൃംഖലയുടെ ഭാഗമാണ്. മുംബൈയിൽ വളർന്ന സാനിയ ലണ്ടനിലെ ഉപരിപഠനത്തിന് ശേഷമാണ് അർജുൻ ടെൻഡുൽക്കറുമായുള്ള വിവാഹജീവിതത്തിലേക്ക് കടന്നത്. മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോറിന്റെ (Mr. Paws Pet Spa & Store LLP) സ്ഥാപക ഡയറക്ടർ കൂടിയാണ് സാനിയ. മൃഗപരിപാലനത്തിൽ വേൾഡ്‌വൈഡ് വെറ്ററിനറി സർവീസിന്റെ (WVS) എബിസി പ്രോഗ്രാമും സാനിയ പൂർത്തിയാക്കിയിട്ടുണ്ട്.

Discover the story of Ravi Ghai, the visionary behind Baskin Robbins India and head of Graviss Group, following his granddaughter Saaniya Chandok’s wedding to Arjun Tendulkar.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version