സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കാസര്‍ഗോഡ് ഇന്‍കുബേഷന്‍ സെന്ററില്‍ ഇന്‍കുബേറ്റ് ചെയ്യാം. ഫെബ്രുവരിയില്‍ ഓപ്പണ്‍ ചെയ്ത ഇന്‍കുബേഷന്‍ സെന്ററില്‍ മേയില്‍ തുടങ്ങുന്ന ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെക് ബേസ്ഡ് ആശയങ്ങള്‍ ഉളളവര്‍ക്കാണ് അവസരം.
തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും മൂന്ന് മാസത്തെ സ്ട്രക്ചേര്‍ഡ് പ്രോഗ്രാമില്‍ പങ്കെടുക്കണം. ഗ്ലോബല്‍ ഇന്‍കുബേറ്റേഴ്സും ആക്സിലറേറ്റേഴ്സുമായി സഹകരിച്ചാണ് സ്റ്റാര്‍ട്ടപ്പ് മിഷന് ഇന്‍കുബേഷന്‍ പ്രോഗ്രാം ഒരുക്കുന്നത്. ഇവരുടെ മെന്ററിംഗ് സപ്പോര്‍ട്ടും എക്സ്പീരിയന്‍സും സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താനുളള അവസരവും ഉണ്ട്. വിജയകരമായി ഇന്‍കുബേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രിയുമായും ഇന്‍വെസ്റ്റര്‍മാരുമായും കണക്ട് ചെയ്യാനുളള പ്ലാറ്റ്ഫോമും ഒരുക്കും.
startupmission.kerala.gov.in/incubation എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 20 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുളള സമയപരിധി.