Government plans to implement unified permit and vehicle tax-Watch the video

ജിഎസ്ടിക്ക് പിന്നാലെ രാജ്യത്തെ വാഹന നികുതിയും പെര്‍മിറ്റും ഏകീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവെയ്സ് മിനിസ്ട്രി രൂപീകരിച്ച മന്ത്രിതല സമിതിയാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. വണ്‍ നേഷന്‍ വണ്‍ വെഹിക്കിള്‍ ടാക്സും വണ്‍ നേഷന്‍ വണ്‍ പെര്‍മിറ്റുമാണ് പരിഗണിക്കുന്നത്. വാഹനങ്ങളുടെ ഇന്‍വോയ്‌സ് പ്രൈസിനെ അടിസ്ഥാനമാക്കി ഒറ്റ നികുതി ഈടാക്കണമെന്നാണ് നിര്‍ദ്ദേശം.

ഇതനുസരിച്ച് ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് കൈമാറ്റം ചെയ്യുമ്പോള്‍ റീ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി കൂടുതല്‍ നികുതിയൊടുക്കേണ്ടി വരില്ല. വാഹന ഉടമകളുടെ നികുതി ഭാരം കുറയുമെന്നും വാഹനങ്ങളുടെ അന്തര്‍സംസ്ഥാന വില്‍പനയും കൈമാറ്റവും സുഗമമാകുമെന്നും മാറ്റത്തിന്റെ നേട്ടമായി സമിതി ചൂണ്ടിക്കാട്ടുന്നു.

പബ്ലിക് ട്രാന്‍സ്പോര്‍ട്ടിംഗ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശം സഹായിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. നിലവില്‍ പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ടിംഗ് മേഖലയിലെ വാര്‍ഷിക ഗ്രോത്ത് 20 ശതമാനമാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിംഗില്‍ രണ്ട് ശതമാനം മാത്രമാണ് വളര്‍ച്ച. രാജസ്ഥാന്‍ ഗതാഗത മന്ത്രി യൂനസ് ഖാന്‍ അധ്യക്ഷനായ സമിതിയാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

വാഹനങ്ങളുടെ എന്‍ജിന്‍ കപ്പാസിറ്റിയും വെയ്റ്റും റോഡ് ടാക്‌സും ഒക്കെ മാനദണ്ഡങ്ങളാക്കിയാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ നികുതി ഈടാക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്ക് നേരിടുന്ന വരുമാനനഷ്ടവും കണക്കിലെടുത്ത ശേഷമാകും അന്തിമ തീരുമാനം. സംസ്ഥാനങ്ങളുമായി ആലോചിച്ചാകും അന്തിമ തീരുമാനമെടുക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ പെര്‍മിറ്റ് വ്യവസ്ഥകള്‍ കൂടുതല്‍ ലളിതമാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രിതല സമിതി മുന്നോട്ടുവെയ്ക്കുന്നു.

Following GST, the Central Government has decided to implement unified vehicle tax and permit. Ministerial committee formed by Central Road Transport and Highways Ministry put forwarded the decision. The Government consider ‘One nation one vehicle tax’ and ‘one nation one permit’. It will reduce tax on vehicle owners and ease on interstate trade of vehicles, the ministerial committee pointed out. The government envisages to consult with states in taking a final decision on unified vehicle permit and vehicle tax, a decision, evaluated to encourage public transport system.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version