വാട്സ്ആപ്പിന്റെ അടുത്ത സിഇഒ ആയി ഇന്ത്യക്കാരനായ നീരജ് അറോറയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. വാട്സ്ആപ്പ് ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ജാന്‍ കൂം രാജിവെച്ച ഒഴിവിലാണ് നീരജിനെ പരിഗണിക്കുന്നത്. വാട്സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്സ്ബുക്കുമായുളള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ജാന്‍ കൂം രാജിവെച്ചത്.
ഏഴ് വര്‍ഷമായി വാട്സ്ആപ്പ് സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയ ഓഫീസില്‍ ‘ഓള് തിംഗ്സ് ബിസിനസ് ഹെഡ് ആണ് നീരജ് അറോറ. കമ്പനിയുടെ ടോപ്പ് പൊസിഷനില്‍ നാലാമനായി കരുതപ്പെടുന്ന നീരജ്, കോണ്‍ഫിഡന്‍ഷ്യല്‍ ഡിസിഷന്‍ മെയ്ക്കിംഗ് കോര്‍ ടീമിലും അംഗമാണ്. ഡല്‍ഹി ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ നീരജ് ഇന്ത്യന്‍ ബിസിനസ് സ്കൂളില്‍ നിന്ന് ഫിനാന്‍സിലും സ്ട്രാറ്റജിയിലും എംബിഎയും നേടിയിട്ടുണ്ട്.
നിയമിക്കപ്പെടുകയാണെങ്കില്‍ സത്യ നദെല്ലയ്ക്കും സുന്ദര്‍ പിച്ചായിക്കും ശേഷം സിലിക്കണ്‍ വാലിയിലെ ടോപ്പ് കമ്പനികളുടെ തലപ്പത്ത് എത്തുന്ന മറ്റൊരു ഇന്ത്യക്കാരനാകും നീരജ്. ഗൂഗിള്‍ ഉള്‍പ്പെടെയുളള ടെക്നോളജി കമ്പനികളില്‍ പതിനെട്ട് വര്‍ഷത്തോളം എക്സ്പീരിയന്‍സ് ഉണ്ട്. ഗൂഗിളില്‍ കോര്‍പ്പറേറ്റ് ഡെവലപ്മെന്റ് മാനേജരായിരുന്ന നീരജ് പേടിഎം ബോര്ഡ്് അംഗവുമായിരുന്നു. മാസം 1.5 ബില്യന്‍ യൂസേഴ്സുളള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഫെയ്സ്ബുക്ക് ഏറ്റെടുത്ത ശേഷം ബിസിനസ് ഡൈവേഴ്സിഫിക്കേഷന്റെ ഭാഗമായി നിരവധി മാറ്റങ്ങളാണ് വാട്സ്ആപ്പില്‍ വരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളാണ് ജാന്‍ കൂമിന്റെ രാജിയിലേക്ക് നയിച്ചത്.
Indian born Neeraj Arora likely to take charge as whatsApp CEO as per the reports on international Medias. Following the resignation of former CEO Jan koum over rift with mother company Facebook over business diversification, Neeraj’s name come out to the scenario.
Neeraj Arora has been the business head on all things at Sanfrancisco office on whatsApp. The 4th one in the company position, he is the member on confidential discussion making of the company. Graduate from IIT Delhi and postgraduate on finance and strategy from Indian business school, Neeraj Arora follow the path of Satya Nadella and Sundar Pichai, Indians leading top companies in Silicon Valley.
Neeraj has over 18-year experience in top companies including Google as Corporate Development Manager and Paytm’s board member before joining with whatsApp.