Smart​ C​ity ​​Knowledge Township put forward​​ cluster development ​ in Kochi ​ ​-CEO ​​​Manoj Nair

കേരളത്തിന്റെ എന്‍ട്രപ്രണര്‍ മേഖലയുടെ മുഖചിത്രം മാറ്റിയെഴുതാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട്സിറ്റി. കേരളത്തിന്റെ എക്കാലത്തേയും മികച്ച ഐടി പദ്ധതികളില്‍ ഒന്നായ സ്മാര്‍ട്സിറ്റിയുടെ ഭാവിയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിശദമാക്കവെ, സിഇഒ മനോജ് നായരാണ് ഐടി പ്രൊജക്റ്റിന്റെ ഫ്യുച്ചര്‍ പ്ലാന്‍ വിശദീകരിച്ചത്. സ്മാര്‍ട്സിറ്റി കൊച്ചി-evolution of a township to nurture entrepreneurial ecosystem എന്ന വിഷയത്തില്‍ ടൈ കേരള കൊച്ചിയില്‍ സംഘടിപ്പിച്ച ഡിന്നര്‍ മീറ്റിലാണ് മനോജ് നായര്‍ സംസാരിച്ചത്.

നോളജ് ടൗണ്‍ഷിപ്പ് ആശയം പ്രാവര്‍ത്തികമാക്കി കൊണ്ട്് കേരളത്തിന്റെ ഓണ്‍ട്രപ്രണര്‍ എക്കോസിസ്റ്റത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്ന സ്മാര്‍ട്സിറ്റി കേരളത്തിലെയും പുറത്തേയും ടെക് എക്സ്പേര്‍ടുകള്‍ക്ക് നല്‍കുന്ന തൊഴിലവസരങ്ങള്‍ അനവധിയാണ്. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ഏകജാലക സംവിധാനത്തിലൂടെ ചെറിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ ആഗോളകമ്പനികള്‍ സ്മാര്‍ട്സിറ്റിയിലേക്ക് എത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 246 ഏക്കര്‍ ഭൂമിയില്‍ എജ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍, സ്പോര്‍ട്സ് , ഹോട്ടല്‍, റെസിഡന്‍ഷ്യല്‍ സോണുകളില്‍ വിവിധ കമ്പനികള്‍ എത്തുമ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, ട്രാന്‍സ്പോര്‍ടേഷനും താമസ സൗകര്യങ്ങളുമാണ് ഇതോടൊപ്പം പൂര്‍ത്തിയാകുന്നത്. റോഡ്-റെയില്‍-വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടേഷനായുള്ള നൂതന രൂപരേഖയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. പുറംരാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് ബിസിനസ് കൊണ്ടുവരുന്ന കമ്പനികളെയാണ് സ്്പെഷ്യല്‍ എക്കണോമിക്ക് സോണ്‍ പ്രധാനമായും ലക്ഷ്യമിടുന്നത്്.

വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റ്, ഇലക്ട്രിസിറ്റി സ്വന്തമായി ഉല്‍്പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സോളാര്‍ എനര്‍ജി മോഡല്‍ , ഇന്റര്‍നാഷന്‍ സ്‌കൂളുകള്‍, ഫുഡ് കോര്‍ട്, ഇവന്റ് സെന്റേഴ്സ് എന്നിവയെല്ലാം ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ കേരളത്തിലെ സംരംഭക മേഖലയില്‍ പുതിയൊരു മോഡലാണ് സമാര്‍ട് സിറ്റിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് സിഇഒ മനോജ് നായര്‍ വ്യക്തമാക്കി.ടൈ കേരള പ്രസിഡന്റ് എംഎസ്എ കുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിങ് കമാന്‍ഡര്‍ കെ.ചന്ദ്രശേഖര്‍, വൈസ് പ്രഡിഡന്റ് അജിത്ത് മൂപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ടൈ ചാര്‍ട്ടേര്‍ഡ് മെമ്പേഴ്സുമായി സിഇഒ സംവദിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version