രാജ്യത്തെ ആദ്യ ഫോറസ്റ്റ് യൂണിവേർസിറ്റി ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ വരുന്നു. വനം, വന്യജീവി, പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ വിദ്യാഭ്യാസവും ഗവേഷണവും ശക്തിപ്പെടുത്തുകയാണ് ഫോറസ്റ്റ് യൂണിവേർസിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഗോരഖ്പുർ ജടായു കൺസർവേഷൻ ആൻഡ് ബ്രീഡിങ് സെന്ററിനോടുചേർന്ന 125 ഏക്കർ ക്യാംപസിലാണ് ഫോറസ്റ്റ് യൂണിവേർസിറ്റി സ്ഥാപിക്കുക.

സർവകലാശാലയുടെ വിശദ പദ്ധതിരേഖയ്ക്കായുള്ള നടപടി പൂർത്തിയായെന്നും ഭരണപരമായ അനുമതി ഉടൻ ലഭ്യമാകുമെന്നും ഉത്തർപ്രദേശ് സർക്കാർ പ്രതിനിധി അറിയിച്ചു. പരമ്പരാഗത സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി ഫീൽഡ് അധിഷ്ഠിത പഠനം, പ്രായോഗിക പരിജ്ഞാനം, പ്രകൃതി-പാരിസ്ഥിതിക വ്യവസ്ഥകളിലെ പ്രായോഗിക ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഫോറസ്റ്റ് യൂണിവേർസിറ്റിക്കായി തയ്യാറാക്കുക. 50 കോടി രൂപയാണ് സർവകലാശാലയുടെ പ്രാഥമിക നടപടികൾക്കായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ 2024ലെ ബജറ്റിൽ ഇതിനായി തുക വകയിരുത്തിയിരുന്നു.

Uttar Pradesh is set to establish India’s first Forest University in Gorakhpur, focusing on wildlife, environment sciences, and field-based research across a 125-acre campus

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version