Work at home, Startups turns on telecommuting to make best output

കമ്പനികളുടെ ഇഷ്ട റിസോഴ്‌സായി മാറുകയാണ് ടെലികമ്മ്യൂട്ടിങ്ങ്. പ്രഫഷണലുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കുന്ന ഹോം സോഴ്‌സിംഗ് രീതിയിലേക്ക് കമ്പനികള്‍ വര്‍ക്ക് കള്‍ച്ചര്‍ മാറ്റുകയാണ്. പുതിയ ഐടി, ടെക്‌നോളജി ജോലികളില്‍ 79 ശതമാനവും ടെലികമ്മ്യൂട്ടിങ്ങിലേക്ക് മാറുമെന്നാണ് ടെലി വര്‍ക്ക് സര്‍വ്വെ വ്യക്തമാക്കുന്നത്. ടെലികമ്മ്യൂട്ട് കള്‍ച്ചറിനനുസരിച്ച് ഓഫീസുകളെ സജ്ജമാക്കാനുള്ള വര്‍ക്ക്‌ഷോപ്പുകള്‍ പല വമ്പന്‍ കമ്പനികളും തുടക്കമിട്ടു കഴിഞ്ഞു. ഇന്ത്യയിലും റിമോട്ട് വര്‍ക്ക് അഥവാ ടെലികമ്മ്യൂട്ടിംഗ് സാധാരണമാകുന്ന കാലം വിദൂരമല്ലെന്നാണ് ഇന്‍ഡസ്ട്രി ലീഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നത്.
(Watch Video)

ജോബ് എക്‌സ്‌പേര്‍ട്ടുകളെ സ്വന്തം തൊഴിലിടങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാതെ മികച്ച ഔട്ട്പുട്ട് ഉണ്ടാക്കിയെടുക്കാനാകുമെന്നതാണ് ടെലികമ്മ്യൂട്ടിങ്ങിലേക്ക് സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കുന്നത്. 2012 മുതല്‍ 2016 വരെയുളള കാലയളവില്‍ യുഎസില്‍ ടെലികമ്മ്യൂട്ടേഴ്‌സിന്റെ എണ്ണം നാല് മടങ്ങാണ് വര്‍ധിച്ചത്. മാത്രമല്ല, ടെലികമ്മ്യൂട്ട് കോണ്‍ട്രിബ്യൂട്ടേഴ്‌സ് കൂടുതല്‍ പ്രൊഡക്റ്റീവാണെന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ റിസര്‍ച്ചില്‍ വ്യക്തമാകുന്നത്.

ഇഷ്ടമുള്ള സമയത്ത് വര്‍ക്ക് ചെയ്യാമെന്നതും കാര്യങ്ങള്‍ കൂടുതല്‍ ഫ്‌ളെക്‌സിബിളാകുമെന്നതുമാണ് എംപ്‌ളോയീസിന് ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാന്റേജ്. ട്രാഫിക് ബ്ലോക്കുകളിലും മറ്റും കുടുങ്ങി പതിവായി ഉണ്ടാകുന്ന സമയനഷ്ടവും ടെന്‍ഷനും ഒഴിവാകുമെന്നതും ആശ്വാസമാണ്. ഓവര്‍ഹെഡ് എക്‌സ്‌പെന്‍സുകള്‍ ഒഴിവാകുമെന്നതും ഓഫീസ് മാനേജ്‌മെന്റ്് കൂടുതല്‍ ഈസിയാകുമെന്നതും എംപ്ലോയര്‍ക്കും ഗുണകരമാണ്. സ്ഥിരം ജീവനക്കാരെന്ന പരിമിതി മറികടന്ന് കമ്പനികള്‍ക്ക് കൂടുതല്‍ ടാലന്റ് പൂള്‍ ചെയ്യാനും വഴിയൊരുങ്ങും. വര്‍ക്കുകള്‍ക്കും അസൈന്‍മെന്റുകള്‍ക്കുമനുസരിച്ച് ഡൈവേഴ്‌സിഫൈഡായ ടാലന്റിനെ വിനിയോഗിക്കാമെന്നതും പ്ലസ് പോയിന്റാണ്.

ലോകത്തെ ഈ മാറ്റം ഉള്‍ക്കൊണ്ട് പല കമ്പനികളും കമ്മ്യൂണിക്കേഷന്‍, കോര്‍ഡിനേഷന്‍, കള്‍ച്ചര്‍ തുടങ്ങിയ കാര്യങ്ങള്‍ ടെലികമ്മ്യൂട്ടേഴ്‌സിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. മെന്റിംഗിനും ടെലികമ്മ്യൂട്ടുകള്‍ക്ക് അവസരം നല്‍കും. സ്‌കൈപ്പ് പോലുളള ടെലികമ്മ്യൂണിക്കേറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച് എമര്‍ജന്‍സി സാഹചര്യത്തില്‍ ഉള്‍പ്പെടെ എംപ്ലോയീസിനെ അവെയ്‌ലബിളാക്കുന്ന രീതിയിലാണ് പരിശീലനം നല്‍കുന്നത്. ടെക് ബെയ്‌സ്ഡായ ജോബ് സെക്ടറില്‍ റവല്യൂഷണറി ചെയ്ഞ്ചസ് സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ടെലി കമ്മ്യൂട്ടേഴ്‌സിന് വലിയ സാധ്യതകളാണുളളത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version