സ്റ്റാര്‍ട്ടപ്പുകള്‍ കൈവെള്ളയില്‍ സംരംക്ഷിക്കപ്പെടുകയും അവര്‍ക്ക് സര്‍ക്കാരും മറ്റ് ഏജന്‍സികളും ഏല്ലാ ഫെസിലിറ്റികളും ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന ഇക്കോസിസ്റ്റം ഇല്ലാതിരുന്ന കാലത്ത്, സാമ്പത്തികമായി സുരക്ഷിതവും സാമൂഹികമായി ആദരവും ലഭിച്ചിരുന്ന പദവിയും ജോലിയും വലിച്ചെറിഞ്ഞ് ഒരാള്‍ എന്‍ട്രപ്രണറാകാന്‍ തീരുമാനിച്ചു. 1980 കളിലാണെന്ന് ഓര്‍ക്കണം. കൊല്ലം ജില്ലാ സബ്കളക്റ്ററായും സപ്ളൈകോ ഉള്‍പ്പെടെ കേരളത്തിലെ പൊതുസമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയ ചില പോപ്പുലിസ്റ്റ് പരിഷക്കാരങ്ങള്ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത സി.ബാലഗോപാല്‍ ഐഎഎസ് ആണ് വീട്ടുകാര്‍ക്ക് ആശങ്കയും നാട്ടില്‍ ആകാംക്ഷയും ഉണ്ടാക്കും വിധം സിവില്‍ സര്‍വ്വീസ് രാജിവെച്ച് മെഡിക്കല്‍ മാനുഫാക്ചറിംഗ് കമ്പനി തുടങ്ങാന്‍ തീരുമാനിച്ചത്. അത് സിവില്‍ സര്വ്വീസിലിരുന്നുണ്ടായ ദുരനുഭവമോ ജോലിയോടുള്ള ഇഷ്ടക്കേടോ ഒന്നുമായിരുന്നില്ല കാരണം. സി ബാലഗോപാലിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ എപ്പിഫെനി, അഥവാ പെട്ടെന്ന് ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പരിണാമം. ജീവിതത്തിന് ഒരു നിയോഗമുണ്ടെന്ന് മനസ്സിലാകുന്ന അനുഭവമുണ്ടാകുക. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ആര് ആന്റ് ഡി ഹെഡ് ഡോ. രമണിയെ കാണാനുണ്ടായ സന്ദര്‍ഭമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് സി ബാലഗോപാല്‍ പറയുന്നു. ലോകമാകമാനം ആവശ്യമുള്ള ബ്ലഡ് ബാഗുകളുടെ നിര്‍മ്മാണത്തിന് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റുണ്ടെന്ന് ആ കൂടിക്കാഴ്ചയില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. ബ്ലഡ് ബാഗ് നിര്‍മ്മാണത്തിനുള്ള മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കുക എന്നതായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ തീരുമാനം. സിവില്‍ സര്‍വ്വീസ് ജോലി രാജിവെച്ച് അദ്ദേഹം പെന്‍പോള്‍ എന്ന കന്പനി രൂപീകരിച്ച് എന്‍ട്രപ്രണറായി.
റിസര്‍ച്ച് നടക്കണം, ലോകോത്തര നിലവാരമുള്ള ഹൈജീനിക് എണ്‍വയോണ്‍മെന്റ് ഒരുക്കണം, ക്വാളിറ്റിയുള്ള റോ ഉല്‍പ്പന്നങ്ങള്‍ വേണം, മാര്‍ക്കറ്റിലേക്ക് എത്തണം, ഫണ്ട് വേണം. നാഷണല്‍ റിസര്‍ച്ച് ഡെവലപ്മെന്റ് കോര്പ്പറേഷന്, കെഎസ്ഐഡിസി, ഐഡിബിഐ തുടങ്ങി സര്‍ക്കാര്‍ ഏജന്‍സികള്‍ ഫണ്ട് ചെയ്തു. പക്ഷെ കടമ്പകളും വെല്ലുവിളികളും ഏറെ മുന്നിലുണ്ടായിരുന്നു. അസാധാരണമായ വെല്ലുവിളികളെ അതിജീവിച്ച് പോകാന്‍ ഒരുങ്ങുമ്പോള്‍ ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നിരുന്നു. അവിടെനിന്ന് എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനിയായി പെന്‍പോളിലെ വളര്‍ത്താനും മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ജപ്പാനിലെ തെരുമോ എന്ന ഇന്റര്‍നാഷണല്‍ കമ്പനിക്ക് പെന്‍പോളിലെ തന്റെ ഷെയര്‍ മില്യണ്‍ ഡോളര്‍ വാല്യുവില്‍ വില്‍ക്കാനും സി ബാലഗോപാലിന് കഴിഞ്ഞത്. ചാനല്‍ഐആം ഡോട്ട് കോമിനോട് തന്റെ അത്ഭുതകരമായ എന്‍ട്രപ്രണര്‍ ലൈഫ് വിശദീകരിക്കവേ സി ബാലഗോപാല്‍ പറഞ്ഞതെല്ലാം ഏതൊരു സ്റ്റാര്‍ട്ടപ്പിനും, ഫൗണ്ടര്ക്കും പകരം വെയ്ക്കാനില്ലാത്ത സ്ക്സസ് മന്ത്രമാണ്. ( സ്റ്റോറി കാണുക).
തെരുമോ പെന്‍പോള്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ ബ്ലഡ് ബാഗ് മാനുഫാക്ചറിംഗ് കമ്പനിയാണ്. ആയിരത്തിലധികം ജീവനക്കാരും സയന്റിസ്റ്റുകളും അവിടെ വര്‍ക്ക് ചെയ്യുന്നു. ലോകമാകമാനം ബ്ലഡ് ബാഗ് എക്സ്പോര്‍ട്ട് ചെയ്യുന്ന കമ്പനി ഇവിടെ തിരുവനന്തപുരത്താണെന്ന് എത്ര മലയാളികള്‍ക്കറിയാം. അതിന്റെ ഫൗണ്ടര്‍ കടന്നു പോയത് പകരം വെയ്ക്കാനില്ലാത്ത സ്ട്രഗിളിലൂടെയാണെന്ന് മനസ്സിലാകുമ്പോഴാണ് എന്‍ട്രപ്രണര്‍ഷിപ്പിന്റെ റിയല്‍ പെയിന്‍ മനസ്സിലാകുന്നത്.
വിജയത്തെ സെറിന്റിപ്പിറ്റി അഥവാ വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ചാന്‍സ് എന്ന് പദം ഉപയോഗിക്കാനാണ് സി ബാലഗോപാലിനിഷ്ടം. പക്ഷെ ബാലഗോപാലിലെ ജീനിയസിനെ അറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ അസാധാരണമായ ഇച്ഛാശക്തിയും സാമ്പത്തിക കയ്യടക്കവും ദീര്‍ഘവീക്ഷണവുമാണ് വിജയ ഘടകമെന്ന് മനസ്സിലാകും. അതുകൊണ്ടാണ് തെരുമോ പോലെയൊരു ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രി ജയന്റ് ,സി ബാലഗോപാലിന്റെ ബ്രെയിന്‍ ചൈല്‍ഡിനെ തേടി തിരുവനന്തപുരത്ത് എത്തിയത്. തകര്‍ന്നു തരിപ്പണമായെന്ന് പലരും വിധിയെഴുതിയ തന്റെ കമ്പനിക്ക് മില്യണ്‍ ഡോളര്‍ വാല്യു ഉറപ്പിക്കാനും ആ ഡീല്‍ സ്ട്രൈക്ക് ചെയ്യാനും സി ബാലഗോപാലിനായതും. (വീഡിയോ കാണുക)
തന്റെ നിയോഗം പൂര്‍ത്തിയാക്കി സി.ബാലഗോപാല്‍ വിശ്രമിക്കുന്നില്ല, മറിച്ച് സംരംഭക ജീവിതത്തില്‍ തനിക്കുണ്ടായ അനുഭവപാഠങ്ങള്‍ മെന്ററായും ഇന്‍വെസ്റ്ററായും പുതിയ തലമുറയ്ക്ക് കൂടി കൈമാറുന്നു.കരുത്തുറ്റ നവസംരംഭകരെ വാര്‍ത്തെടുക്കാന്‍.
Balagopal transformed the entire concept of entrepreneurship by making a foray into the International tycoon- dominated medical manufacturing sector with his brand Penpol. In the early 80’s where there were no ecosystems to support start-ups, Balagopal shed his prestigious IAS tag to start a business! In fact, being an IAS officer, he was content with his job in which he spearheaded many populist reformations like Maveli stores and supplyco. However, he called it a day to pursue what can be called an ‘epiphany’ in his own words.
A meeting with Dr Ramani, R&D head at Sreechithirathirunal institute of Medical Science,Trivandrum, altered his life to become an entrepreneur. Recognising his calling, Balagopal decided to set up a manufacturing unit for blood bags which demanded an International market. Balagopal faced multiple challenges after setting up the factory. He had to go the extra mile to ensure in-depth research, benchmark hygienic environment, quality raw material and effective market presence. He obtained fund from government agencies, including National Research Development Corporation, KSIDC, IDBI and SBT.
During the time he faced many challenges including bank attachment of properties. By overcoming all hurdles, he developed Penpol over the last thirty years and it was later acquired by Japan-based International giant Terumo. Terumo made a deal with him over million dollars for Penpol. Terumopenpol, one of the biggest blood bag delivering company in the world, situates in Trivandrum with 1,000 employees including scientists. Though Balagopal called his success ‘a chance’, his strong determination, willpower, vision and smart financial planning are his highlighted success mantras. Balagopal is currently active as mentor and investor on rendering his experience to the new innovators and startups.