ടിക്കറ്റ് ബുക്കിംഗ് ഈസിയാക്കുന്ന നെക്സ്റ്റ് ജനറേഷന് ടിക്കറ്റിംഗ് സംവിധാനമുള്‍പ്പെടെ അഡ്വാന്‍സ്ഡ് ടെക്നോളജി ഫീച്ചറുകളുമായി മുഖംമിനുക്കി എത്തുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ വെബ്സൈറ്റ്. കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് റെയില്‍വേ വ്യക്തമാക്കി. വെബ്സൈറ്റിന്റെ ബീറ്റ വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുളളത്. ഫീഡ്ബാക്ക് ശേഖരിച്ച ശേഷം പുതിയ വെബ്സൈറ്റിലേക്ക് പൂര്‍ണമായി മാറും.
ഇ ടിക്കറ്റ് റിസര്‍വ്വേഷനുകള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് റെയില്‍വേയുടെ മുഖംമാറ്റം. നിലവില്‍ റിസര്വ്വേഷന് ബുക്കിംഗില്‍ മൂന്നില്‍ രണ്ട് ശതമാനവും വെബ്സൈറ്റിലൂടെയാണ് നടക്കുന്നത്. ദിവസവും 13 ലക്ഷത്തോളം ടിക്കറ്റുകളാണ് IRCTC വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്നത്. RAC, Waitlisted ടിക്കറ്റുകളുടെ കണ്ഫര്മേഷന് സാധ്യത അറിയാന്‍ Waitlist prediction ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് ട്രെന്‍ഡ് ഡാറ്റ അനലൈസ് ചെയ്യുന്ന അല്‍ഗോരിതത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ഫര്മേഷന് സാധ്യത പ്രവചിക്കുക.
ലോഗിന്‍ ചെയ്യാതെ സീറ്റ് അവെയ്ലബിലിറ്റിയും ട്രെയിന്‍ വിവരങ്ങളും സെര്‍ച്ച് ചെയ്യാം. സ്മാര്‍ട്ട്ഫോണിലും ടാബ്ലെറ്റിലും നാവിഗേഷന്‍ എളുപ്പമാക്കുന്ന തരത്തിലാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാഴ്ചയ്ക്ക് ഉചിതമായ വിധത്തില്‍ അക്ഷരങ്ങളുടെ വലിപ്പം ക്രമീകരിക്കാം. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് വെബ്സൈറ്റ് ഡെവലപ് ചെയ്തത്.
Indian Railway website comes up in a new face lift with advanced technological features like next generation ticketing system in order to ease ticket booking. Indian Railways’ online booking travel portal, www.irctc.co, has now launched a beta version of its new User Interface. After collecting customer feedback, the website in its original form will come out.
The railway website’s digital base expansion is due to the increasing number of e-ticketing reservations. E-ticketing today constitutes about two third of total reserved tickets on Indian Railways.Over 13 lakh tickets are reserved on railway website on each day. In order to know the confirmation of RAC, waitlisted tickets- a feature on wait list also included.
The Next Generation e-Ticketing (NGeT) system of Railways provides easy search of seat availability and train details by not being login in to the website. The website has designed in a manner so as to make its navigation easier on smart phones and tablets as well. The idea was mooted by Union Minister of Railways Piyush Goyal for better user experience by employing best Information Technology industry practices