Kitty Hawk introduced first electric single-seat flying car

കാറിനും ബൈക്കിനുമൊക്കെ പകരം വീടുകളില്‍ പറക്കും കാറുകള്‍ സ്വന്തമാക്കുന്ന കാലം. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും അത് യാഥാര്‍ഥ്യമാക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായുളള കിറ്റിഹാക്ക് എന്ന സ്റ്റാര്‍ട്ടപ്പ്. ഫ്‌ളയര്‍ എന്ന സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് ഫ്‌ളയിംഗ് ടാക്‌സിയാണ് കിറ്റി ഹാക്ക് ഡെവലപ്പ് ചെയ്തത്.

ട്രാഫിക് കുരുക്കുകളില്‍ പെടാതെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് കൃത്യസമയത്ത് എത്താന്‍ കഴിയുന്ന പേഴ്‌സണല്‍ ഫ്‌ളയിംഗ് ടാക്‌സിയെന്ന കണ്‍സെപ്റ്റിലാണ് കിറ്റി ഹാക്ക് ഫ്‌ളയര്‍ നിര്‍മിച്ചത്. സമ്പൂര്‍ണ ഇലക്ട്രിക് വാഹനമായതുകൊണ്ട് പരിസ്ഥിതിക്കും ദോഷമില്ല. കൊമേഴ്‌സ്യല്‍ ഫ്‌ളൈയിംഗ് ലൈസന്‍സുകള്‍ ആവശ്യമില്ലെന്നതാണ് ഫ്‌ളയറിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാസ് വേഗാസിലെ ടെസ്റ്റിംഗ് ഫീല്‍ഡില്‍ വാഹനത്തിന്റെ അവസാനഘട്ട പരീക്ഷണങ്ങളിലാണ് കിറ്റി ഹാക്ക് ടീം.

ഒരു മണിക്കൂറോളം പരിശീലനം ലഭിച്ച ആര്‍ക്കും ഫ്‌ളയര്‍ പറത്താം. ജോയ്‌സ്റ്റിക്ക് ഉപയോഗിച്ച് ലളിതമായി ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് കണ്‍ട്രോള്‍ സംവിധാനം. മള്‍ട്ടിപ്പിള്‍ സ്മാര്‍ട്ട് സെന്‍സറുകളില്‍ നിന്നുളള ഡാറ്റകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍, പ്രവര്‍ത്തനം കൂടുതല്‍ ഈസിയാക്കും. മൂന്ന് മുതല്‍ 10 അടി വരെ ഉയരത്തിലാണ് ഫ്‌ളയര്‍ ഇപ്പോള്‍ പറന്നു തുടങ്ങിയത്. കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് വേണ്ടി വരാത്ത രീതിയില്‍ ലൈറ്റ് വെയ്റ്റ് ഫ്‌ളൈയിംഗ് വെഹിക്കിളായിട്ടാണ് ഫ്‌ളയറിന്റെ രൂപകല്‍പന.

ലിഥിയം പോളിമര്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുകളിലാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. ലൈറ്റ് വെയ്റ്റ്- വാട്ടര്‍ പ്രൂഫ് മെറ്റീരിയലാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. മണിക്കൂറില്‍ 20 മൈല്‍ വേഗത്തില്‍ 20 മിനിറ്റ് വരെ പറക്കാന്‍ ബാറ്ററി ചാര്‍ജ് ലഭിക്കും. അര്‍ബന്‍, നാച്വറല്‍ എന്‍വയോണ്‍മെന്റിന് ചേരുന്ന വിധത്തിലാണ് ഡിസൈന്‍. ഡെയ്‌ലി യൂസിനുളള നെക്സ്റ്റ് ജനറേഷന്‍ വെഹിക്കിള്‍ എന്ന രീതിയിലാണ് ഫ്‌ളയറിനെ കിറ്റി ഹാക്ക് അവതരിപ്പിക്കുന്നത്. ഗൂഗിള്‍ കോ ഫൗണ്ടര്‍ ലാറി പേജിന് നിക്ഷേപമുളള സ്റ്റാര്‍ട്ടപ്പാണ് കിറ്റി ഹാക്ക്.

2020 ഓടെ വാഹനം കൊമേഴ്‌സ്യലൈസ് ചെയ്യുമെന്നാണ് സൂചന. 1500 ഓളം ടെസ്റ്റ് ഫ്‌ളൈറ്റുകള്‍ നടത്തിയ വാഹനത്തിന്റെ പ്രീ ഓര്‍ഡര്‍ ബുക്കിംഗ് കിറ്റിഹാക്ക് വെബ്‌സൈറ്റിലൂടെ ഓപ്പണ്‍ ചെയ്തുകഴിഞ്ഞു. കോറ എന്ന പൈലറ്റില്ലാ ഫ്‌ളൈയിംഗ് ടാക്‌സികളും കിറ്റിഹാക്ക് ഡെവലപ്പ് ചെയ്യുന്നുണ്ട്. കൊമേഴ്‌സ്യല്‍ ഏവിയേഷനില്‍ പരിചയസമ്പന്നരായ ടീമാണ് കിറ്റി ഹാക്കിന് പിന്നില്‍.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version