ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ഫുഡ് വെന്‍ഡിംഗ് മെഷീനുമായി ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ ദിവസം സര്‍വ്വീസ് തുടങ്ങിയ കോയമ്പത്തൂര്‍-ബെംഗലൂരു ഉദയ് എക്സ്പ്രസിലാണ് ആദ്യ മെഷീന് സ്ഥാപിച്ചത്. പായ്ക്കറ്റ് സ്നാക്സിന് പുറമേ പായ്ക്കഡ് ജ്യൂസുകളും കോഫിയും ചായയും ലഭിക്കും. ടാബ് ഉപയോഗിച്ച് പേമെന്റ് നടത്താവുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധനങ്ങള്‍ സെലക്ട് ചെയ്ത് കാര്‍ട്ടിലേക്ക് ആഡ് ചെയ്ത് പേമെന്റ് നടത്താം.
ആദ്യഘട്ടത്തില്‍ ക്യാഷ് പേമെന്റ് മാത്രമാണ് സ്വീകരിക്കുക. ക്യാഷ് ലെസ് പേമെന്റ് മോഡിലേക്ക് വൈകാതെ മാറ്റിയെടുക്കാനാണ് റെയില്‍വേയുടെ പദ്ധതി. പല ട്രെയിനുകളിലും കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഈ പരാതികള്‍ക്ക് ഒരു പരിഹാരമാണ് പുതിയ നടപടി.
നേരത്തെ ഹംസാഫര്‍ എക്സ്പ്രസില്‍ ബീവറേജുകള്‍ക്ക് മാത്രമായി വെന്‍ഡിംഗ് മെഷീന് സ്ഥാപിച്ചിരുന്നു. ഫുഡ് വെന്‍ഡിംഗ് മെഷീനുകള്‍ക്ക് കൂടുതല്‍ സ്ഥലം വേണമെന്നതിനാല്‍ സാധാരണ സ്ലീപ്പര്‍ കോച്ചുകളില്‍ ഇത് പ്രാവര്‍ത്തികമായിരുന്നില്ല. ട്രെയിനുകളിലെ ഫുഡ് സര്‍വ്വീസിന്റെ നിലവാരമുയര്‍ത്താന്‍ ലക്ഷ്യമിട്ട് റെയില്‍വേ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് പുതിയ നീക്കവും.
തമിഴ്നാട്ടിലും കര്‍ണാടകയിലും തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരുന്ന ബിസിനസ് ക്ലാസ് കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ടാണ് റെയില്‍വേ പുതിയ സര്‍വ്വീസ് ഏര്‍പ്പെടുത്തിയത്. ഡബിള്‍ ഡെക്കര്‍ എസി ചെയര്‍ കാര്‍ ട്രെയിനാണിത്. 6 മണിക്കൂര്‍ 45 മിനിറ്റാണ് ഒരു റൂട്ടിലേക്കുളള യാത്രാസമയം. മിനി ഡൈനിംഗ് ഏരിയ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ജിപിഎസ് ബെയ്സ്ഡ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വൈഫൈ തുടങ്ങിയ ഫെസിലിറ്റികളും ട്രെയിനിലുണ്ട്.