ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ലൈറ്റ് ആപ്പുമായി യൂബര്‍. 5 MB മാത്രമുളള ആപ്പ് സ്റ്റോറേജ് സ്‌പെയ്‌സ് കുറഞ്ഞ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലും ഇതിലൂടെ യൂബര്‍ സേവനം ലഭ്യമാകും. ഗതാഗതമേഖലയില്‍ കൂടുതല്‍ ആളുകളിലേക്ക് കണക്ട് ചെയ്യാന്‍ ലക്ഷ്യമിട്ടാണ് നീക്കം. നിലവിലെ റൈഡര്‍ ആപ്പിലെ ഷെയര്‍ ട്രിപ്പ് ഫെസിലിറ്റി ഉള്‍പ്പെടെ ലൈറ്റ് ആപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കസ്റ്റമൈസ് ചെയ്താണ് Uber Lite പുറത്തിറക്കിയിരിക്കുന്നത്. നിലവിലെ ആപ്പിന് സ്‌റ്റോറേജ് സ്‌പെയ്‌സ് കൂടുതല്‍ വേണ്ടതിനാല്‍ ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളില്‍ ആപ്പ് ലോഡ് ചെയ്യാനും ഇത് താമസമുണ്ടാക്കും. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് യൂബര്‍ Lite. 2 ജി കണക്ടിവിറ്റിയിലും ഈസിയായി വര്‍ക്ക് ചെയ്യുന്നതാണ് ലൈറ്റ് പ്ലാറ്റ്‌ഫോം.
നിലവിലെ ആപ്പിലുളള എല്ലാ ഫംഗ്ഷനും റീ ഇമാജിന്‍ ചെയ്താണ് ലൈറ്റ് വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഡാറ്റകള്‍ കുറച്ച് മാത്രം വിനിയോഗിക്കുന്ന രീതിയിലാണ് ആപ്പിന്റെ അല്‍ഗോരിതം. റൈഡ് ബുക്ക് ചെയ്യുമ്പോള്‍ തെളിയുന്ന മാപ്പ് ഉള്‍പ്പെടെയുളള ഫീച്ചറുകള്‍ ഓപ്ഷണലാണെന്നതാണ് വലിയ പ്രത്യേകത. മാത്രമല്ല യൂബര്‍ ഉപയോഗിച്ച് സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലങ്ങളുടെ ഹിസ്റ്ററി ട്രാക്ക് ചെയ്ത് ഓര്‍മ്മപ്പെടുത്തും. കൂടുതല്‍ എളുപ്പം റൈഡ് ബുക്ക് ചെയ്യാന്‍ ഇതിലൂടെ കഴിയും. ഇക്കൊല്ലം അവസാനത്തോടെ മറ്റ് മാര്‍ക്കറ്റുകളിലും ലൈറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് യൂബര്‍.