ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള എയർ ഇന്ത്യ മാറ്റങ്ങളുടെ പാതയിലാണ്. മുംബൈ–ഫ്രാങ്ക്ഫർട്ട് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുന്നതിന് മുൻപായി, എയർ ഇന്ത്യയുടെ പുതിയ ബോയിംഗ് 787-9 ഡ്രീംലൈനർ ഡൽഹി–ഹൈദരാബാദ് റൂട്ടിൽ പ്രത്യേക ഫേരി ട്രയൽ ഫ്ലൈറ്റ് നടത്തി. പുതിയ ഡ്രീംലൈനറിന്റെ സവിശേഷതകൾ പരിചയപ്പെടുത്താനായാണിത്.

ആധുനിക ഇന്ത്യൻ ഡിസൈനിൽ ഒരുക്കിയിട്ടുള്ള ബിസിനസ്സ് ക്ലാസ് കാബിൻ, 1-2-1 ലേയൗട്ടിൽ എല്ലാ യാത്രക്കാർക്കും ഐസിൽ ആക്സസ് ഉറപ്പാക്കുന്നു. സ്ലൈഡിംഗ് പ്രൈവസി ഡോർ, സ്പേഷ്യസ് വർക്ക്‌ടോപ്പ്, ഡിസൈൻ റീഡിംഗ് ലാമ്പ്, വൈർലെസ് ചാർജിംഗ് ക്രേഡിൽ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ 42 ഇഞ്ച് സീറ്റ് പിച്ച് ഫ്ലാറ്റ് ബെഡ് സ്യൂട്ട് ആക്കാൻ സാധിക്കുന്ന തരത്തിലാണ്. കസ്റ്റം ബെഡ്ഡിംഗ്, ടുമി ലോഞ്ച് വെയർ, എസൻഷ്യൽസ് ആമെനിറ്റി കിറ്റ് തുടങ്ങിയവയും ലഭിക്കും.

Air India Customized Boeing Dreamliner

നൂതന ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ് സ്ക്രീൻ, ലളിതമായ ലൈൻർ ലേയൗട്ട്, പുതുക്കിയ ഡൈനിങ് അനുഭവങ്ങൾ എന്നിവയും കാബിനിൽ ഉണ്ട്. 1970–80കളിലെ ശൈലിയും ആധുനിക സൗകര്യങ്ങളും സംയോജിപ്പിച്ച ഈ കാബിൻ ഇന്ത്യയുടെ മാക്‌സിമലിസ്റ്റ് സഞ്ചാര പാരമ്പര്യത്തിന് പുതിയ രൂപം നൽകുന്നു.

Explore Air India’s upgraded Boeing 787-9 Dreamliner featuring a luxurious 1-2-1 business class layout, sliding privacy doors, and 4K entertainment. A new era of luxury travel under Tata Group.

Share.

Comments are closed.

Exit mobile version