കനത്ത നഷ്ടത്തിലോടുന്ന എയർ ഇന്ത്യ തങ്ങളുടെ ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ജൂലൈ 1 മുതൽ വിമാന ജീവനക്കാർക്ക് അന്താരാഷ്ട്ര ലേഓവറുകളിൽ (യാത്രയ്ക്കിടയിലെ താൽക്കാലിക താമസം) നൽകിയിരുന്ന സൗജന്യ Laundry സേവനം നിർത്തലാക്കുന്നു. വിദേശ ഹോട്ടലുകളിലെ ഈ സൗകര്യം നിർത്തലാക്കുന്നതിലൂടെ ജീവനക്കാർക്ക് സ്വന്തം മുറികളിൽ Iron Box നൽകുമെന്നും, ആവശ്യമെങ്കിൽ കൂടുതൽ യൂണിഫോമുകൾ ആവശ്യപ്പെടാമെന്നുമാണ് എയർ ഇന്ത്യ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.
എന്നാൽ, വിദേശ യാത്രകളിൽ ഇനി യൂണിഫോം കഴുകാൻ ഡിറ്റർജന്റും ബക്കറ്റും കൂടെക്കരുതേണ്ട അവസ്ഥയാണോ എന്ന് ജീവനക്കാർ ചോദിക്കുന്നതിനൊപ്പം, മാനേജ്‌മെന്റിന്റെ ഈ വിചിത്രമായ തീരുമാനം എമിറേറ്റ്സ്, ഖത്തർ എയർവേസ് പോലുള്ള ആഗോള വിമാനക്കമ്പനികളോട് മത്സരിക്കാനുള്ള എയർ ഇന്ത്യയുടെ ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്നും പൈലറ്റുമാർ കുറ്റപ്പെടുത്തുന്നു. ആഭ്യന്തര സർവീസുകളിൽ ഈ സേവനം തുടരുമെങ്കിലും, ഇത്തരം ബാലിശമായ പരിഷ്കാരങ്ങൾ എയർ ഇന്ത്യയുടെ പ്രതിച്ഛായയെ വിമാനത്താവളങ്ങളിൽ മോശമായി ബാധിക്കുമെന്നാണ് ജീവനക്കാരുടെ കടുത്ത പ്രതിഷേധം വ്യക്തമാക്കുന്നത്.
Air India will discontinue complimentary laundry service for cabin crew during international layovers from July 1 as part of its cost-cutting measures, drawing employee protests
