രാജ്യത്ത് ഇലക്ട്രിക് ട്രക്കുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇവി ലീസിങ് പ്ലാറ്റ്‌ഫോമായ ഡ്രൈവ്ൻ (DRIVN), പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ എവിജി ലോജിസ്റ്റിക്സുമായി (AVG Logistics) കരാർ ഒപ്പുവെച്ചു. ഇതിന്റെ ആദ്യ ഘട്ടമായി 100 ഇലക്ട്രിക് ട്രക്കുകൾ ഇന്ത്യയിൽ നിരത്തിലിറക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
ഈ പദ്ധതി പ്രകാരമുള്ള ആദ്യത്തെ 30 ഇലക്ട്രിക് ട്രക്കുകൾ ഈ മാസം തന്നെ സർവീസ് ആരംഭിക്കും. ശേഷിക്കുന്ന 70 വാഹനങ്ങൾ വരുന്ന ഘട്ടങ്ങളിലായി വിവിധ ബിസിനസ്സ് ആവശ്യങ്ങൾക്കായി വിന്യസിക്കും. ഭാരവാഹനങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ ലീസിംഗിന് നൽകുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ള സ്ഥാപനമാണ് ഡ്രൈവ്ൻ.
എവിജിയുടെ ലോജിസ്റ്റിക്സ് ശൃംഖലയും ഡ്രൈവ്ന്റെ ലീസിങ് മോഡലും ഒത്തുചേരുന്നതോടെ രാജ്യത്തെ വാണിജ്യ ചരക്കുനീക്കം കൂടുതൽ ശക്തമാകും. ഉയർന്ന പ്രാരംഭ ചെലവുകൾ ഒഴിവാക്കി വാണിജ്യ വാഹനങ്ങളെ വൈദ്യുതീകരിക്കാൻ ഈ പദ്ധതി ഇന്ത്യൻ ലോജിസ്റ്റിക്സ് മേഖലയ്ക്ക് വലിയ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
EV leasing platform DRIVN partners with AVG Logistics to roll out 100 electric trucks, promoting sustainable commercial freight transport across India
