തൊഴില്‍മേഖലകളെ പൂര്‍ണമായി ടെക്‌നോളജി ഇന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. മനുഷ്യശേഷി വിനിയോഗിച്ച് നിര്‍വ്വഹിച്ചിരുന്ന ജോലികള്‍ യന്ത്രങ്ങളും ടെക്‌നോളജിയും റീപ്ലെയ്‌സ് ചെയ്യുന്നു. കൂട്ടായ്മകളിലൂടെ അറിവുകള്‍ പങ്കുവെച്ച് ഇന്‍ഡസ്ട്രി റെവല്യൂഷനിലെ ഈ വെല്ലുവിളി മറികടക്കുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നിലുളള പോംവഴി. 1800 കളുടെ മധ്യത്തില്‍ ബ്രിട്ടനിലെ സഹകരണമേഖലയില്‍ വ്യാപകമായി അഡോപ്റ്റ് ചെയ്യപ്പെട്ട റോഷ്‌ഡെയല്‍ പ്രിന്‍സിപ്പലിന് ഇവിടെ പ്രസക്തിയേറുകയാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറയുന്നു.

ഇംഗ്ലണ്ടിലെ റോഷ്‌ഡെയ്ല്‍ സൊസൈറ്റി ഓഫ് ഇക്വിറ്റബിള്‍ പയനിയേഴ്‌സ് ആണ് 1844 ല്‍ സഹകരണമേഖലയുടെ അതിജീവനത്തിനായി ചില പൊതുതത്വങ്ങള്‍ അവതരിപ്പിച്ചത്. ചെറുസംഘങ്ങളിലൂടെ വ്യാപകമായി അഡോപ്റ്റ് ചെയ്യപ്പെട്ട റോഷ്‌ഡെയ്ല്‍ തത്വങ്ങള്‍ക്ക് പ്രചാരം വര്‍ദ്ധിച്ചതോടെ 1937 ല്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലെയന്‍സും ഇത് അംഗീകരിച്ചു. ബ്രിട്ടനിലെ മോഡേണ്‍ കോ-ഓപ്പറേറ്റീവ് മൂവ്‌മെന്റിന് അടിസ്ഥാനമിട്ടത് റോഷ്‌ഡെയ്ല്‍ പ്രിന്‍സിപ്പലാണ്. ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിക്ക് പ്രസിദ്ധമായ മാഞ്ചസ്റ്ററിലടക്കം ചെറു തയ്യല്‍ക്കടകളിലൂടെ വലിയ ബിസിനസ് ലോകങ്ങള്‍ ബ്രിട്ടന്‍ നിര്‍മിച്ചത് റോഷ്‌ഡെയ്ല്‍ പ്രിന്‍സിപ്പലിന്റെ ശരിയായ ആപ്ലിക്കേഷനിലൂടെയാണ്.

പരസ്പര സഹകരണത്തിലൂടെ കൂടുതല്‍ കരുത്തരാകാനാണ് റോഷ്‌ഡെയ്ല്‍ പ്രിന്‍സിപ്പല്‍ നല്‍കുന്ന പ്രധാന സാരോപദേശം. പ്രാദേശികമായി തുടങ്ങി പിന്നീട് അതിര്‍ത്തികള്‍ ഭേദിച്ചും ആഗോളതലത്തിലേക്കും വളരാന്‍ ഇത്തരം കൂട്ടായ്മയിലൂടെ കഴിയുമെന്നും റോഷ്‌ഡെയ്ല്‍ പ്രിന്‍സിപ്പല്‍ പറയുന്നു. ടെക്‌നോളജികള്‍ അതിവേഗം വളരുന്ന കാലത്ത് അതിന്റെ വെല്ലുവിളികള്‍ മനസിലാക്കാനും അത് നേരിടാന്‍ സമൂഹത്തെ സജ്ജമാക്കാനും ഇത്തരം കൂട്ടായ്മകള്‍ സജീവമാകുന്നതോടെ സാധിക്കും. കമ്മ്യൂണിറ്റി ബില്‍ഡിംഗുകളിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അതിനാണ് ശ്രമിക്കുന്നതെന്നും ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version