കേരളത്തിന്റെ വ്യവസായ-സ്റ്റാർട്ടപ്പ് പരിസ്ഥിതിക്ക് പുതിയ ഊർജം പകരുന്ന നയങ്ങളാണ് സർക്കാരിൻ്റെതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ടൈകോൺ കേരള 2025 ൻ്റെ സംരംഭക പുരസ്കാര ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ അവതരിപ്പിച്ച ‘വർക്ക്ഫ്രം കേരള’ ആശയം രാജ്യത്തെ പ്രൊഫഷണലുകളും സ്റ്റാർട്ടപ്പുകളും ഇന്ന് ഏറ്റെടുന്നു കഴിഞ്ഞു. സുഖകരമായ ജീവിതത്തിനൊപ്പം ആഗോള അവസരങ്ങൾ തേടുന്ന പുതുതലമുറയ്ക്ക് കേരളം ഇപ്പോൾ ഏറ്റവും അനുകൂലമായ ഹബ്ബായി കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

റൈറ്റ്‌ ടു സർവീസ് ആക്ട്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിങ്ങനെ സംസ്ഥാനത്തിൻ്റെ വേഗത്തിലുള്ള ഉയർച്ചയ്ക്ക് ആധാരമായ രണ്ട് പ്രധാന നിയമപരിഷ്‌കരണങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ഭരണനിലവാരവും സുതാര്യതയും കാര്യക്ഷമതയും വർധിപ്പിച്ച റൈറ്റ് ടു സർവീസ് ആക്ടും, സംരംഭകർക്ക് നടപടിക്രമങ്ങൾ ലളിതമാക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്‌കരണങ്ങളും സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കിയതായും മന്ത്രി പറഞ്ഞു.

“നേച്ചർ, പീപ്പിൾ, ഇൻഡസ്ട്രി” എന്ന മുദ്രാവാക്യത്തോടെ രൂപപ്പെടുത്തിയ പുതിയ വ്യവസായ നയത്തിന്റെ പ്രത്യേകതകളും അദ്ദേഹം വിശദീകരിച്ചു.

കഴിവുള്ള പ്രൊഫഷണലുകൾ സംസ്ഥാനത്ത് മടങ്ങിയെത്തുന്ന പ്രവണത (റിവേഴ്‌സ് മൈഗ്രേഷൻ ) കേരളത്തിന്റെ വളരുന്ന വ്യവസായ-ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലുള്ള ആത്മവിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

കരിയറുകളും സംരംഭങ്ങളും പുതുമയുള്ള പദ്ധതികളും സ്വന്തമായി നിർമ്മിക്കാൻ യുവതലമുറ ഇന്ന് കേരളത്തെയാണ് തിരഞ്ഞെടുക്കുന്നത്.

സൗഹൃദപരമായ നിയമപരിഷ്‌കരണങ്ങളുടെയും നയങ്ങളുടെയും തുടർച്ച ഉറപ്പാക്കുന്നതും സർക്കാരിന്റെ ഏറ്റവും വലിയ ശക്തിയായി കാണേണ്ടതാണ്. ഇതുവഴി നിക്ഷേപകരും മടങ്ങിയെത്തുന്ന പ്രവാസികളും വലിയ വ്യവസായ കൂട്ടായ്മകളും ദീർഘകാല പദ്ധതികൾ ആത്മവിശ്വാസത്തോടെ തയാറാക്കാൻ സാധിക്കുന്നു, രാജീവ് പറഞ്ഞു.

വൈദ്യുതി, ജല കണക്ഷൻ തുടങ്ങിയ യൂട്ടിലിറ്റി പെർമിറ്റ് രംഗത്ത് രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയതായി മന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതൽ പരിഷ്‌കരണങ്ങൾ ആഴത്തിൽ നടപ്പാക്കുക വഴി വിശ്വാസം ശക്തിപ്പെടുത്തുകയും ദീർഘകാല നിക്ഷേപങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

Industry Minister P. Rajeeve highlights that government policies like ‘Work from Kerala’ and reforms like the Right to Service Act and Ease of Doing Business are fueling a new momentum in the state’s industrial and startup ecosystem.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version