കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഗ്രാന്റ്. ബിപിസിഎല്ലിന്റെ സ്റ്റാര്‍ട്ടപ്പ് സ്കീമായ പ്രൊഡക്ട് അങ്കൂറിന്റെ ഭാഗമായിട്ടാണ് ഗ്രാന്റ് അനുവദിച്ചത്. മികച്ച ബിസിനസ് പൊട്ടന്‍ഷ്യലുളള ഇന്നവേറ്റീവ് ആശയങ്ങള്‍ അവതരിപ്പിച്ച സ്റ്റാര്‍ട്ടപ്പുകളാണ് ഫണ്ട് നേടിയത്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥിന്റെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു.
മാന്‍ഹോള്‍ ക്ലീനിംഗിനായി ബാന്‍ഡിക്കൂട്ട് റോബോട്ട് നിര്‍മിച്ച തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഗ്രാന്റ് ലഭിച്ചവരില്‍ ഒന്ന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ തിരുവനന്തപുരം ഫെസിലിറ്റിയില്‍ ഇന്‍കുബേറ്റ് ചെയ്ത ജെന്‍ റോബോട്ടിക്സ് 2015 ലാണ് തുടങ്ങിയത്. റോബോട്ടിക്സും ഡിഫന്‍സ് എന്‍ജിനീയറിംഗുമാണ് നിഷ് ഏരിയകള്‍.
കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശാസ്ത്ര റോബോട്ടിക്സ് ആണ് ഗ്രാന്റിന് അര്‍ഹരായ മറ്റൊരു സ്റ്റാര്‍ട്ടപ്പ്. അഡ്വാന്‍സ്ഡ് റോബോട്ടിക്സിലും ഓട്ടോമേഷന്‍ സര്‍വ്വീസിലും മികച്ച ഇന്നവേഷനുകളാണ് ശാസ്ത്ര നടത്തുന്നത്. 2012 ല്‍ കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത ശാസ്ത്ര കോസ്റ്റ് ഇഫക്ടീവ് അഡ്വാന്‍സ് റോബോട്ടിക് സിസ്റ്റമാണ് ലക്ഷ്യമിടുന്നത്. മികച്ച സ്റ്റാര്‍ട്ടപ്പിനുളള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്.
നീര കര്‍ഷകരെ സഹായിക്കുന്നതിനുളള മെഷീന് ഡെവലപ്പ് ചെയ്ത NAVA ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ സ്റ്റാര്‍ട്ടപ്പിനും ഗ്രാന്റ് ലഭിച്ചു. കൊച്ചി മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പ് അഗ്രി ടെക്, സ്പെഷല്‍ പര്‍പ്പസ് മെഷിനറി, ഓട്ടോമേഷന്‍ മേഖലകളിലെ ഇന്നവേഷനുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. മൈക്രോചിപ്പുകളുടെ റിസര്‍ച്ചിലും ഡെവലപ്പ്മെന്റിലും ശ്രദ്ധ നേടിയ Waferchips ടെക്നോ സൊല്യൂഷന് സ്റ്റാര്‍ട്ടപ്പിനും ഗ്രാന്‍ഡ് ലഭിച്ചു. കൊല്ലം ടെക്നോപാര്‍ക്ക് കേന്ദ്രമാക്കിയാണ് Waferchips പ്രവര്‍ത്തിക്കുന്നത്. ഹെല്ത്ത്കെയറിലും ഇന്ഡസ്ട്രിയിലുമടക്കം മൈക്രോചിപ്പുകളുടെ സേവനം കൂടുതലായി എങ്ങനെ വിനിയോഗിക്കാമെന്നതിലാണ് Waferchips റിസര്‍ച്ച് നടത്തുന്നത്.